ഒ​ളി​ന്പി​ക്സ് ആ​വേ​ശം പ​ക​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്
Friday, July 23, 2021 10:27 PM IST
മു​ഹ​മ്മ: ഒ​ളി​ന്പി​ക്സ് കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി പ​ഞ്ച​യ​ത്ത്. ക​ഞ്ഞി​ക്കു​ഴി ഓ​ടു​ന്നു ഒ​ളി​ന്പി​ക്സി​നൊ​പ്പം എ​ന്ന പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ൽനി​ന്നും കാ​യി​ക​താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​ ഡി​വി​എ​ച്ച്എ​സ്എ​സ് ചാ​ര​മം​ഗ​ലം സ്കൂ​ളി​ലേ​ക്കു ന​ട​ത്തി​യ ഓ​ട്ട​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യ​ത്. ഒ​രു വാ​ർ​ഡി​ൽ നി​ന്നും മൂ​ന്നു കാ​യി​ക​താ​ര​ങ്ങ​ളെ​യാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഓ​ട്ട​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ഉ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.
ആ​ദ​ര​വ് സ​മ്മേ​ള​നം ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​ജി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2000ലെ ​സി​ഡ്നി ഒ​ളി​ന്പി​ക്സി​ൽ റി​ലേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ഒ​ളി​ന്പ്യ​ൻ മ​നോ​ജ് ലാ​ലി​നെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ആ​ദ​രി​ച്ചു. നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത കാ​യി​ക അ​ധ്യാ​പ​ക​ൻ കെ.​കെ. പ്ര​താ​പ​നെ​യും ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബൈ ​ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പു​ഷ്പ​വ​ല്ലി, ബി. ​ഇ​ന്ദി​ര, മി​നി പ​വി​ത്ര​ൻ, ജോ​ഷി​മോ​ൻ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​ജി. ഗീ​താ ദേ​വി, പി​ടി​എ പ്ര​സി​ഡന്‍റ് എ. ​അ​ക്ബ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.