സ്വീ​ക​ര​ണം ന​ല്കും
Sunday, September 19, 2021 9:56 PM IST
ആ​ല​പ്പു​ഴ: കെ​പി​സി​സി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യും പ്ര​മു​ഖ ഗാ​ന്ധി​യ​നു​മാ​യ വി.​സി ക​ബീ​ർ ന​യി​ക്കു​ന്ന ബാ​പ്പു​ജി​യു​ടെ ക​ൽ​പ്പാ​ടു​ക​ളി​ലൂ​ടെ ഗാ​ന്ധി​സ്മൃ​തി യാ​ത്ര​യ്ക്കു ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ പ​യ്യ​ന്നൂ​രി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഒ​ക്ടോ​ബ​ർ എ​ട്ട്,10 തീ​യ​തി​ക​ളി​ലാ​ണ് ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​ന്ന​ത്.
യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 151 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.