റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു
Sunday, September 26, 2021 9:11 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 31 കു​ടു​ബ​ങ്ങ​ൾ​ക്ക് മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​യി സ്ത്രി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു 3000 രൂ​പ വീ​തം വി​ത​ര​ണം ചെ​യ്ത​ത്.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യാ സ​ന്തോ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ എ​ക്സ്റ്റ​ഷ​ൻ ഓ​ഫീ​സ​ർ റ്റി.​എ​സ്. ര​ജീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​രി​പ്പി​ച്ചു.

പ്രതിഷേധിച്ചു
ചേ​ര്‍​ത്ത​ല: വേ​ത​ന​വ​ര്‍​ധ​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​യ​ര്‍​ത്തി അ​ങ്ക​ണ​വാ​ടി, ആ​ശാ​വ​ര്‍​ക്ക​ര്‍, പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ചു. ദേ​ശീ​യ ത​ല​ത്തി​ല്‍ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചേ​ര്‍​ത്ത​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​മൊ​രു​ക്കി​യ​ത്.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ര്‍​ത്തു​ങ്ക​ലി​ല്‍ പോ​സ്‌​റ്റോ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ടി​യു​സി നേ​താ​വ് ല​ളി​താം​ബി​ക ന​ടേ​ശ​ന്‍ അ​ധ്യ​ക്ഷ​യാ​യി. ക്രി​സ്റ്റീ​ന ബാ​ബു, ബീ​ന, ബീ​നാ​മ്മ, മി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.