യോ​ഗം ചേ​ർ​ന്നു
Sunday, September 26, 2021 9:11 PM IST
ചേ​ര്‍​ത്ത​ല: വൈ​ദ്യു​തി ബോ​ർ​ഡി​ൽ സെ​ൻ​ട്ര​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ക്ടി​ന്‍റെ പേ​രി​ൽ ത​ട​ഞ്ഞു​വ​ച്ച വ​ർ​ക്ക​ർ മു​ത​ൽ സ​ബ് എ​ന്‍​ജി​നി​യ​ർ​വ​രെ​യു​ള്ള​വ​രു​ടെ സ്ഥാ​ന​ക​യ​റ്റം ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ-​എ​ഐ​ടി​യു​സി ചെ​ങ്ങ​ന്നൂ​ർ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം ഷി​റാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നീ​ഷ്, ജ​യ​ദേ​വ​ൻ, കി​ര​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ആ​ര്‍.​അ​നീ​ഷി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ജ​യ​ദേ​വ​നേ​യും ട്ര​ഷ​റ​റാ​യി ടി.​കെ ബി​ജു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.