പു​ഞ്ച​കൃ​ഷി​ക്കു സ​ജ്ജ​മാ​ക്കി​യ പാ​ട​ശേ​ഖ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
Monday, September 27, 2021 10:20 PM IST
ഹ​രി​പ്പാ​ട്: വീ​യ​പു​രം കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള്ള 365 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള മു​ണ്ടു​തോ​ട് പോ​ള​ത്തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം നി​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ ഇ​രു​പ​തോ​ടെ വി​ത​യി​റ​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പാ​ട​ശേ​ഖ​ര സ​മി​തി. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റ​മ​ട​ക​ൾ ചെ​ളി​യും തെ​ങ്ങി​ൻ കു​റ്റി​യു​മ​പ​യോ​ഗി​ച്ച് അ​ട​യ്ക്കു​ക്കു​ക​യും വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നാ​യി പ​മ്പിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ൺ​പ​തു ശ​ത​മാ​ന​ത്തോ​ള​ം വെ​ള്ളം മൂ​ന്നു​ മോ​ട്ട​റു​ക​ൾ വ​ഴി വ​റ്റി​ച്ചു.
ഏ​താ​നം ദി​വ​സ​ത്തി​ന​കം വ​ര​മ്പ് കു​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള ജോ​ലി​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ ക​ർ​ഷ​ക​ർ​ക്കും പാ​ട​ശേ​ഖ​ര സ​മി​തി​യ്ക്കും വി​ന​യാ​യ​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം വ​റ്റി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി ദി​വ​സ​ങ്ങ​ളോ​ളം തു​ട​ർ​ച്ച​യാ​യി പ​മ്പിം​ഗ് ന​ട​ത്ത​ണം. ഇ​നി​യും മ​ഴ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കും ക​ർ​ഷ​ക​ർ. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും ആ​ഴ്ച​ക​ൾ​ക്കു മു​മ്പേ ത​ന്നെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ക്കി​യി​രു​ന്നു. മ​ഴ ഇ​നി​യും ശ​ക്തി പ്രാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​ഞ്ച​കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.