കാ​പ്പാ​ നി​യ​മപ്ര​കാ​രം നാ​ടുക​ട​ത്തി
Monday, September 27, 2021 10:20 PM IST
കാ​യം​കു​ളം: വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേസു​ക​ളി​ല്‍ പ്ര​തി​യാ​യ വ​ള്ളി​കു​ന്നം മു​റി​യി​ല്‍ വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്ത് 11- വാ​ർ​ഡി​ൽ ക​ണ്ണ​മ്പ​ള്ളി​ല്‍ പ​ടീ​റ്റ​തി​ല്‍ വീ​ട്ടി​ല്‍ പൊ​ടി​യ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന അ​രു​ണ്‍ (23) എ​ന്ന​യാ​ളെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധി​കാ​രപ​രി​ധി വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​മാ​സ കാ​ല​യ​ള​വി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞു. എ​റ​ണാ​കു​ളം റേ​ഞ്ച് ഡെ​പ്യു​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ല്‍ ഓ​ഫ് പോ​ലീ​സാ​ണ് കാ​പ്പാ നി​യ​മം വ​കു​പ്പ് 15(1) പ്ര​കാ​രം സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം

ചേ​ർ​ത്ത​ല: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യി​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി ) നേ​താ​വാ​യി​രു​ന്ന എം.​എ​സ്. റാ​വു​ത്ത​റി​ന്‍റെ എ​ട്ടാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​മാ​ച​രി​ച്ചു. ചേ​ർ​ത്ത​ല ഡി​വി​ഷ​ൻ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി. ​ഇ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ പ്ര​സി‍​ഡ​ന്‍റ് അ​ബ്ദു​ൾ സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ഡി. ബാ​ബു, പി.​ബി. പ​ത്മ​കു​മാ​ർ, ഡി.​ സു​മേ​ഷ് കു​മാ​ർ, സു​രേ​ഷ്, യേ​ശു​ദാ​സ്, ബ​ജി​ത് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.