ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണം
Monday, September 27, 2021 10:20 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക വി​രു​ദ്ധ​ത​യ്ക്കെ​തി​രേ ന​ട​ത്തി​യ ഭാ​ര​ത് ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണം. ഓ​ഫി​സു​ക​ളും ക​ട​ക​മ്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു കി​ട​ന്നു. ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ജ​ല​ഗ​താ​ഗ​ത​വ​കു​പ്പും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. അ​തേ​സ​മ​യം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞി​രു​ന്നി​ല്ല. ജി​ല്ല​യി​ൽ പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ല . അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു . വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം അ​ന്ത​ർ ജി​ല്ലാ-​അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നും വി​വി​ധ സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ന്നി​ച്ചൊ​രു​സ്ഥ​ല​ത്ത് അ​ണി​നി​ര​ക്കാ​തെ പ​ല​യി​ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു യോ​ഗ​ങ്ങ​ളി​ൽ പ​ല​തും.
അ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം ജ​യ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ർ കോ​യ​പ​റ​മ്പി​ൽ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ വി.​ഡി. ശ്രീ​നി​വാ​സ​ൻ, വി​ന​യ​ച​ന്ദ്ര​ൻ, തോ​മ​സ് ജോ​സ​ഫ്, വി​ന​യ​ച​ന്ദ്ര​ൻ, സ​ജീ​വ​ൻ, മു​ല്ല​നാ​സ​ർ, ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​വും ആ​ല​പ്പു​ഴ എ.​വി.​ജെ ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗ​വും പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ജീ​ബ് റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. എം. ​സു​നി​ൽ​കു​മാ​ർ, എം.​വി. ഹ​ൽ​ത്താ​ഫ്, എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ല്കി.
വ​ള​വ​നാ​ട് സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തി​രു​വി​താം​കൂ​ർ ക​യ​ർ ഫാ​ക്ട​റി വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം എ​ഐ​ടി​യു​സി ദേ​ശീയ കൗ​ൺ​സി​ൽ അം​ഗം പി.​വി. സ​ത്യ​നേ​ശ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ക്വി​റ്റ് ഇ​ന്ത്യാ സ്തു​പ​ത്തി​നു മു​ന്നി​ൽ ന​ട​ത്തി​യ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു.