അം​ഗ​ത്വം പു​തു​ക്കാ​ൻ അ​വ​സ​രം
Wednesday, October 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ദീ​ർ​ഘ​കാ​ലം വി​ഹി​ത കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള ക​യ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി കു​ടി​ശി​ക അ​ട​ച്ച് അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നും നി​ല​വി​ലെ വി​ഹി​തം അ​ട​യ്ക്കു​ന്ന​തി​നു​മാ​യി മാ​രാ​രി​ക്കു​ളം തെ​ക്ക്, ആ​ര്യാ​ട്, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 21 മു​ത​ൽ 30 വ​രെ​യും ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 25 മു​ത​ൽ 29 വ​രെ​യും മ​ണ്ണ​ഞ്ചേ​രി​യി​ല്‍ 26 മു​ത​ൽ 28 വ​രെ​യു​മാ​ണ് ക്യാ​ന്പ്. ഫോ​ൺ: 0477 2964637

ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്
ഇ​ന്നു​മു​ത​ൽ

ചെ​ങ്ങ​ന്നൂ​ര്‍: സ​ര​സ​ക​വി​ മൂ​ലൂ​ര്‍ സ്മാ​ര​ക എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി ചെ​ങ്ങ​ന്നൂ​ര്‍ എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍, യൂ​ത്ത്മൂ​വ്മെ​ന്‍റ് യൂ​ണി​യ​ന്‍ ന​ട​ത്തു​ന്ന സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്ന് മൂ​ന്നി​നു മെ​ഴു​വേ​ലി പ​ത്മ​നാ​ഭോ​ദ​യം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ക്കും. സം​സ്ഥാ​ന ഫി​ഷ​റീ​സ് സാം​സ്‌​ക്കാ​രി​ക​മ​ന്ത്രി സ​ജി​ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗം ചെ​ങ്ങ​ന്നൂ​ര്‍ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​ബി ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. രാ​ജ​ന്‍ ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. നാ​ലി​നു ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ മെ​ഴു​വേ​ലി ശാ​ഖാ​യൂ​ത്ത് മൂ​വ്മെ​ന്‍റ് ടീ​മും പെ​രി​ങ്ങാ​ല നോ​ര്‍​ത്ത് ശാ​ഖാ​ടീ​മും ത​മ്മി​ലാ​ണ് മ​ത്സ​രം. 17ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു കെ.​സി. രാ​ജ​ഗോ​പാ​ല്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്യും. സി​നി​മാ താ​രം ജോ​ബി പാ​ലe മു​ഖ്യാ​തി​ഥി​ആ​യി​രി​ക്കും.