തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ഫ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക്
Friday, October 15, 2021 10:31 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ അ​ശാ​സ്ത്രീ​യ രീ​തി​യി​ൽ ഉ​യ​ർ​ത്തു​ന്ന​ത് നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​താ​ണ് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളെ​ല്ലാം തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​കെ​യു​ള്ള 40 ഷ​ട്ട​റു​ക​ളി​ൽ 25 എ​ണ്ണം രണ്ടു ദി​വ​സം മു​ൻ​പ് തു​റ​ന്നു. ഇ​തിനു ശേ​ഷ​വും മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മ​റ്റ് ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, വൈ​ദ്യു​തീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്. സ്പി​ൽ​വേ പാ​ല​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​ണ് നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി വൈ​കി​യും ദേ​ശീ​യപാ​ത​യി​ൽ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ല​പ്പു​ഴ‌​യ്ക്ക് പോ​കാ​നു​ള്ള ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഹ​രി​പ്പാ​ട് വ​ഴി തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.
ഇ​ത് അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലും തീ​ര​ദേ​ശ പാ​ത​യി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യി. ഷ​ട്ട​റു​ക​ളു​ടെ വൈ​ദ്യു​തീ​ക​ര​ണം കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കാ​തെ വ​ന്ന​താണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യെ ഓ​രു​വെ​ള്ള ഭീ​ഷ​ണി​യി​ൽനി​ന്ന് സം​ര​ക്ഷി​ക്കാ​ൻ 1963 ലാ​ണ് തോ​ട്ട​പ്പള്ളി സ്പി​ൽ​വേ നി​ർ​മി​ക്കു​ന്ന​ത്. ഇ​രു​മ്പ് ഷീ​റ്റു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഷ​ട്ട​റു​ക​ൾ കാ​ല​പ്പ​ഴ​ക്കം മൂ​ലം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ 2012ൽ ​സ്റ്റീ​ൽ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യി.
ബംഗളൂരൂ​ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക്ക് ഇ​തി​ന്‍റെ ക​രാ​ർ ന​ൽ​കു​ക​യും ചെ​യ്തു. 2016 ലാ​ണ് പു​തി​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​യു​ടെ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​വാ​ത്ത​താ​ണ് വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് ഷ​ട്ട​ർ ഉ​യ​ർ​ത്താ​ൻ ത‌​ട​സ​മാ‌​യ​ത്.
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് ദേ​ശീ​യ പാ​ത​യി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ക​യാ​ണ്. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​യു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്കു പോ​ലും ഈ ​സ​മ​യം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.