പേ​വി​ഷ​ബാ​ധ​യേ​റ്റു മ​ര​ണം; ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​ങ്ങി
Friday, October 22, 2021 1:07 AM IST
ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സ്രാ​മ്പി​ക്ക​ല്‍ നി​ര്‍​മ​ല്‍ രാ​ജേ​ഷി​ന്‍റെ(14)​മ​ര​ണം പേ​വി​ഷ​ബാ​ധ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ പേ​വി​ഷ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഇ​തി​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പ​ട്ടി​യെ​യാ​ണ് പ്ര​ധാ​ന​മാ​യും നി​രീ​ക്ഷി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഇ​തി​നു വി​ഷ​ബാ​ധ​യേ​റ്റ​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​തു​റ​പ്പാ​ക്ക​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മാ​യി​വ​രും.
പ​തി​നാ​റി​നാ​ണ് അ​സ്വ​സ്ഥ​ത​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച നി​ര്‍​മ​ല്‍ മ​രി​ച്ച​ത്. പ​ട്ടി​യി​ല്‍ നി​ന്നു മു​റി​വേ​റ്റി​ട്ടും അ​റി​യി​ക്കാ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പേ​വി​ഷ​ബാ​ധ​ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്ന് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ര്‍​ത്തു​ങ്ക​ലി​ല്‍ ന​ട​ന്ന ക്ലാ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ള്‍ സാം​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടോ​മി​ഏ​ലേ​ശേ​രി,ആ​രോ​ഗ്യ​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ക്ലാ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.