എ​സി റോ​ഡ് പു​ന​ർ​നി​ർ​മാ​ണം: പ്ര​ള​യ​പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നു ക​രാ​റു​കാ​ർ
Friday, October 22, 2021 10:33 PM IST
ആ​ല​പ്പു​ഴ: 2018ലെ ​ലെ​വ​ലി​ൽ പ്ര​ള​യ​മു​ണ്ടാ​യാ​ൽ, പു​ന​ർ​നി​ർ​മി​ക്കു​ന്ന എ​സി റോ​ഡി​ലെ പ​ല ഭാ​ഗ​ത്തും വാ​ഹ​ന ഗ​താ​ഗ​തം മു​ട​ങ്ങു​മെ​ന്ന് ഇ​പ്പോ​ഴ​ത്തെ സാ​ധാ​ര​ണ പ്ര​ള​യം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന.
വേ​ണ്ടെ​ത്ര പ​ഠ​ന​വും മു​ന്നൊ​രു​ക്ക​വു​മി​ല്ലാ​തെ ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തു മൂ​ല​മാ​ണ് തെ​റ്റു​പ​റ്റി​യി​രി​ക്കു​ന്ന​ത്. യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ രൂ​പ​രേ​ഖ​യി​ൽ മാ​റ്റം വ​രു​ത്തു​വാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 26ന് ​മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കും. എ​ൻ​ജി​നീ​യ​റിം​ഗ് സ​ർ​വേ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കും. ഇ​പ്പോ​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള കു​ള്ള​ൻ​പാ​ല​ങ്ങ​ൾ ഭാ​വി​യി​ൽ ആ​ല​പ്പു​ഴ -ച​ങ്ങ​നാ​ശേ​രി മേ​ൽപ്പാ​ത​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യും​വി​ധം രൂ​പ​ക​ല്പ​ന ന​ട​ത്ത​ണം.​ ഊ​രാ​ളു​ങ്ക​ൽ - എ​വ​റാ​സ്കോ​ൺ കൂ​ട്ടു​സം​രം​ഭ​വു​മാ​യു​ള്ള ക​രാ​റി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ൽനി​ന്ന് ഇ​തു ന​ട​പ്പാ​ക്കാ​വു​ന്ന​തു​മാ​ണ്.
നാ​ലു​വ​രി ഗ​താ​ഗ​തം അ​നി​വാ​ര്യ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള എ​സി റോ​ഡി​ൽ, പു​തു​ക്കി​യ പ​ദ്ധ​തി​യി​ൽ 10 മീ​റ്റ​റി​നു​ള്ളി​ലു​ള്ള ര​ണ്ടു​വ​രി പാ​ത തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണ്. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കാ​നേ ഇ​തു​പ​ക​രി​ക്കൂ​വെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​ര​ത​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര വി​ഹി​തം കൂ​ടി ല​ഭ്യ​മാ​ക്കി ര​ണ്ടു​വ​രി മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്‌ കേ​ര​ളാ ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി വ്യ​ക്ത​മാ​ക്കി.