മ​ദ്യം സാ​മൂ​ഹ്യ ജീ​ർ​ണ​ത​യു​ടെ ദു​ർ​മു​ഖം: ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Wednesday, December 1, 2021 10:05 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ളം നേ​രി​ടു​ന്ന സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ് മ​ദ്യ​പാ​ന​വും അ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും. സം​സ്ഥാ​നം നേ​ടി​യെ​ടു​ത്ത സാ​മൂ​ഹി​ക നേ​ട്ട​ങ്ങ​ൾ പ​ല​തും ഇ​ല്ലാ​താ​ക്കു​ന്ന ഒ​ന്നാ​യി മ​ദ്യം മാ​റി​യി​രി​ക്കു​ന്നു.
മ​ദ്യ​പാ​നം സൃ​ഷ്‌​ടി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും സ​മ്പ​ദ്‌​ഘ​ട​ന​യി​ലും രാ​ഷ്‌​ട്രീ​യ രം​ഗ​ത്തു​മെ​ല്ലാം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. സാ​മൂ​ഹ്യ ജീ​ർ​ണ​ത​യു​ടെ ദു​ർ​മു​ഖം പൂ​ർ​ണ​മാ​യി പ്ര​ക​ട​മാ​കു​ന്ന വി​പ​ത്താ​ണ് മ​ദ്യം. ഇ​തി​നെ​തി​രാ​യ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ ഫ​ല​പ്ര​ദ​മാ​ക​ണ​മെ​ന്നും മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത​യോ​ടെ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന ജീ​ർ​ണ​ത​യി​ൽ നി​ന്ന് സ​ഹ​ജീ​വി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാ​ൽ അ​വ​ർ​ക്കു പോ​ലും ഇ​വി​ടെ ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത വി​ധം രാ​ജ്യം മ​ദ്യ​ലോ​ബി​ക​ളു​ടെ കൈ​ക​ളി​ൽ അ​മ​ർ​ന്നി​രി​ക്കു​ന്നു. കോ​വി​ഡി​ന്‍റെ ദു​ര​ന്ത കാ​ല​ത്തും വി​വേ​ക​മി​ല്ലാ​ത്ത മ​ദ്യ​ന​യ​ത്തി​ലൂ​ടെ പൊ​തു​ജ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​വും ജീ​വ​നും പ​ന്താ​ടു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​ദ്യാ​ല​യ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ക്കാ​തി​രി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണം ക​ണ്ടെ​ത്തു​ന്ന സ​ർ​ക്കാ​ർ യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ചു.
ദ​ക്ഷി​ണ മേ​ഖ​ല നേ​തൃ​യോ​ഗ​ത്തി​ൽ ഫാ. ​ജോ​ൺ അ​രീ​ക്ക​ൽ, ഫാ. ​ടി.​ടി. സ​ക്ക​റി​യ, ഫാ. ​ചെ​റി​യാ​ൻ മാ​യി​ക്ക​ൽ, ഫാ. ​ഡോ. എ​ബ്ര​ഹാം കോ​ശി കു​ന്നും​പു​റ​ത്ത്, ഫാ. ​സാം പി. ​ജോ​ർ​ജ്, തോ​മ​സ് ഐ​പ്പ്, ബെ​ൻ​സി തോ​മ​സ്, വൈ.​രാ​ജു, തോ​മ​സ് ഡാ​നി​യേ​ൽ, ഫാ. ​വ​ർ​ഗീ​സ് മു​കു​ളു​മ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.