തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, December 4, 2021 10:45 PM IST
മാ​വേ​ലി​ക്ക​ര: ചെ​റു​കോ​ല്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫാ. ​ജാ​ക്സ​ണ്‍ ജ​യിം​സ് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. തി​രു​നാ​ള്‍ ആ​രം​ഭ സ​മൂ​ഹ​ബ​ലി​യ്ക്ക് ഫാ. ​റോ​ള്‍​ഡ​ന്‍ ജേ​ക്ക​ബ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്ന് 8.30ന് ​ദി​വ്യ​ബ​ലി, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണം. ആ​റി​നും ഏ​ഴി​നും രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, 4.30ന് ​ജ​പ​മാ​ല, ലി​റ്റ​നി. ഏ​ഴി​നു പ്ര​ദ​ക്ഷി​ണ​വു​മു​ണ്ടാ​കും. എ​ട്ടി​നു രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി, 10.30ന് ​തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി. നാ​ലി​നു ജ​പ​മാ​ല, ലി​റ്റി​നി, സ​മാ​പ​ന പ്ര​ദ​ക്ഷി​ണം. ഒ​ന്പ​തി​നു രാ​വി​ലെ ഏ​ഴി​ന് പ​രേ​ത​ര്‍​ക്കാ​യി ദി​വ്യ​ബ​ലി. നാ​ലു​മു​ത​ല്‍ ആ​റു​വ​രെ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം.