വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Saturday, January 22, 2022 10:26 PM IST
ചെ​ങ്ങ​ന്നൂ​ർ: മം​ഗ​ലം ക​ല്ലി​ശേ​രി-​ഓ​ത​റ റോ​ഡി​ൽ കു​റ്റി​ക്കാ​ട്ട് പ​ടി ജം​ഗ്ഷ​നി​ൽ ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റി​ൽ വി​ല്പ​ന​യ്ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. ഉ​മ​യാ​റ്റു​ക​ര പാ​റ​യി​ൽ പു​ര​യി​ൽ വീ​ട്ടി​ൽ വി​ജേ​ഷി​നെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ അ​ഞ്ചു​ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

ചെ​ങ്ങ​ന്നൂ​ർ എ​ക്‌​സൈ​സ് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി. ​സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തൊ​ണ്ടി​മു​ത​ല​ട​ക്കം പി​ടി​കൂ​ടി കേ​സെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘ​ത്തി​ൽ സി​ഇ​ഒ​മാ​രാ​യ പി.​ആ​ർ. ബി​നോ​യി, സി.​കെ. അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.