റോ​ഡെ​ത്തി​യ​പ്പോ​ൾ വീ​ടുപോ​യി; പെ​രു​വ​ഴി​യി​ലാ​യി ഒ​രു കു​ടും​ബം
Sunday, January 23, 2022 10:35 PM IST
അ​മ്പ​ല​പ്പു​ഴ: ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വീ​ടി​നു മു​ന്നി​ൽ റോ​ഡു വ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട് വി​ശ്വം​ഭ​ര​നും ഭാ​ര്യ ശു​ഭ​ദ​ന​യ്ക്കും.​ എ​ന്നാ​ൽ, റോ​ഡി​നുവേ​ണ്ടി വീ​ടു പൊ​ളി​ക്കു​മ്പോ​ൾ ഇ​നി എ​വി​ടെ താ​മ​സി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​കു​ടും​ബം. വീ​ടു പൊ​ളി​ക്കു​ന്ന​തി​നും പു​തി​യ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​മാ​യി ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ആ​റം​ഗ കു​ടും​ബം തെ​രു​വി​ലിറ​ങ്ങേ​ണ്ട സ്ഥി​തി​യാ​യി.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് വ​ണ്ടാ​നം മു​ക്ക​യി​ൽ കി​ഴ​ക്ക് നൂ​റുപ​റ​ച്ചി​റ​യി​ൽ വി​ശ്വം​ഭ​ര​ന്‍റെ (മ​ണി​യ​ൻ) കു​ടും​ബ​മാ​ണ് റോ​ഡു വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ പെ​രു​വ​ഴി​യി​ലാ​കു​ന്ന​ത്.​ ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി അ​ഞ്ചുകോ​ടി രൂ​പ ചെ​ല​വി​ൽ മു​ക്ക​യി​ൽ മു​ത​ൽ പൂ​ക്കൈ​ത​യാ​റ്റ് തീ​രം വ​രെ​യാ​ണ് റോ​ഡു നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്ന​ടി ന​ട​വ​ഴി മാ​ത്ര​മാ​യി​രു​ന്ന ഈ ​വ​ഴി എ​ട്ടു മീ​റ്റ​ർ വീ​തി​യി​ലാ​ണ് പു​ന​ർ നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​വു​മാ​രം​ഭി​ച്ച​ത്.​

റോ​ഡു​യ​ർ​ത്താ​നി​റ​ക്കി​യ ഗ്രാ​വ​ൽ ഇ​വ​രു​ടെ വീ​ട് മൂ​ടി​യ സ്ഥി​തി​യി​ലാ​യി. വീ​ട് പൊ​ളി​ച്ചാ​ൽ മാ​ത​മേ റോ​ഡ് എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ, വീ​ട് പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​വു​മാ​യി​ട്ടി​ല്ല. ഏ​ക​ദേ​ശം അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം റോ​ഡി​നാ​യി ഇ​വ​ർ​ക്ക് വി​ട്ടു​ന​ൽ​കേ​ണ്ടി വ​രും. സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​തി​നും പു​തി​യ വീ​ടുനി​ർ​മി​ക്കു​ന്ന​തി​നും ഒ​രു രൂ​പ പോ​ലും ന​ൽ​കാ​തെ​യാ​ണ് ഈ ​കു​ടും​ബ​ത്തെ ഒ​ഴി​പ്പി​ക്കു​ന്ന​ത്.​

നി​ല​വി​ലെ വീ​ടി​നു പി​റ​കി​ൽ നി​ല​മു​ണ്ടെ​ങ്കി​ലും ഇ​വി​ടെ വീ​ടു നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി കി​ട്ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. അ​നു​മ​തി കി​ട്ടി​യാ​ൽ പോ​ലും വീ​ട് നി​ർ​മി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ഈ ​ക​ർ​ഷ​ക കു​ടും​ബ​ത്തി​നി​ല്ല. മ​ക​നും മ​രു​മ​ക​ളും ര​ണ്ടു കൊ​ച്ചു​മ​ക്ക​ളു​മു​ൾ​പ്പെ​ടെ ആ​റു​പേ​ർ റോ​ഡു​വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ തെ​രു​വി​ലി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​യി. ന​ഷ്ട​പ്പെ​ടു​ന്ന സ്ഥ​ല​ത്തി​നും പു​തി​യ വീ​ട് നി​ർ​മാ​ണ​ത്തി​നും സ​ർ​ക്കാ​ർ ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.