വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ സ്മ​ര​ണ​ക​ള്‍ നി​റ​ഞ്ഞ ബ​സി​ലി​ക്ക
Sunday, January 23, 2022 10:35 PM IST
ചേ​ര്‍​ത്ത​ല: വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ സ് മ​ര​ണ​ക​ളു​ള്ള വി​ശ്ര​മ​മു​റി​ക്കു മു​ന്നി​ലും അ​നു​ഗ്ര​ഹ​ങ്ങ​ള്‍ തേ​ടി​യെ​ത്താ​റു​ണ്ട്. വി​ശു​ദ്ധി​യു​ടെ പ​രി​മ​ളം പ​ര​ത്തി​യ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​തും പ്ര​ഥ​മ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ച​തും അ​ര്‍​ത്തു​ങ്ക​ല്‍ ദേ​വാ​ല​യ​ത്തി​ലാ​ണ്. ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന മു​റി ഇ​പ്പോ​ഴും ഏ​റെ പാ​വ​ന​മാ​യി ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. തി​രു​വ​സ്ത്ര​ങ്ങ​ളും ബ​ലി​പീ​ഠ​ത്തി​ല്‍ ദി​വ്യ​ബ​ലി​ക്കാ​യി ഉ​പ​യോ​ഗി​ച്ച കാ​സ​യും സ​ക്രാ​രി​യും ക​ട്ടി​ലും പാ​യ​യും ക​സേ​ര​യും ക്ലോ​ക്കു​മൊ​ക്കെ മു​റി​യി​ല്‍ കാ​ണാം.

അ​ര്‍​ത്തു​ങ്ക​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ താ​മ​സി​ച്ചു ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന കേ​ര​ള സ​ഭ​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മെ​ത്രാ​ന്‍ മൗ​റേ​ലി​യൂ​സ് സ്ത​ബി​ലി​നി​യി​ല്‍നി​ന്ന് 1829 ന​വം​ബ​ര്‍ 29നാ​ണ് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ പ​ഴ​യപ​ള്ളി​യു​ടെ അ​ള്‍​ത്താ​ര​യി​ലാ​യി​രു​ന്നു പ്ര​ഥ​മ ദി​വ്യ​ബ​ലി. ആ​ല​പ്പു​ഴ രൂ​പ​ത​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ലാ​ണു വൈ​ദി​ക ശു​ശ്രൂ​ഷ​യ്ക്കാ​യി ആ​ദ്യം നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. അ​വി​ടെ​യാ​യി​രി​ക്കു​മ്പോ​ള്‍ പ​ള്ളി​പ്പു​റം പ​ള്ളി​യി​ലും ശു​ശ്രൂ​ഷ​യ്ക്കാ​യി പോ​യി​രു​ന്നു. ല​ത്തീ​ന്‍ ഭാ​ഷ​യി​ല്‍ പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​നാ​യി ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലും കു​റ​ച്ചു​കാ​ലം താ​മ​സി​ച്ചു.

ഇ​ന്നു ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ദി​നം

രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ സോ​ള​മ​ന്‍ അ​രേ​ശേ​രി​ല്‍. ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥന, ദി​വ്യ​ബ​ലി-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​ച്ചു​കു​ന്ന​ത്ത്. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ ബി​ജു മൂ​ല​ക്ക​ര. 11ന് ​ദി​വ്യ​ബ​ലി-​ഫാ. ടോ​മി ച​മ്പ​ക്കാ​ട്. പ്ര​സം​ഗം-​ഫാ.​ ലോ​റ​ന്‍​സ് പൊ​ള്ള​യി​ല്‍. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി-ഫാ. ​സി​ജു പി. ​ജോ​ബ്. പ്ര​സം​ഗം-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ക്ല​മ​ന്‍റ് കു​റ്റി​വീ​ട്ടി​ല്‍. അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ദി​വ്യ​ബ​ലി-​ഫാ.​ ആ​ന്‍റ​ണി ക​ട്ടി​ക്കാ​ട്. പ്ര​സം​ഗം-​ഫാ. ​പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി-​ഫാ.​ ആ​ന്‍റ​ണി ജേ​ക്ക​ബ് പ​ന​ഞ്ചി​ക്ക​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ സാ​വി​യോ ആ​ന്‍റ​ണി മ​ന​വേ​ലി​ല്‍.