ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ​വ​ർ അ​റ​സ്റ്റി​ൽ
Monday, January 24, 2022 11:05 PM IST
മാ​ന്നാ​ർ: എ​യ​ർ​പോ​ർ​ട്ടി​ൽ ക്യാ​ബി​ൻ ക്രൂ ​ആ​യും റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ വെ​ങ്ങേ​രി ശ്രീ​ഹ​രി​ ചേ​ത​ന വീ​ട്ടി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൻ കെ.​പി. സ​ന്ദീ​പ് (42), തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ആ​ഞ്ജ​നേ​യ വീ​ട്ടി​ൽ ദാ​മോ​ദ​ര​ൻ ത​മ്പി​യു​ടെ മ​ക​ൻ ഡി. ​ശ​ങ്ക​ർ (52)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2021 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളാ​യ സ​ന്ദീ​പും ശ​ങ്ക​റും ചേ​ർ​ന്ന് പ​ണം വാ​ങ്ങി​യ​ത്. എ​യ​ർ​പോ​ർ​ട്ടി​ൽ ക്യാ​ബി​ൻ ക്രൂ ​ആ​യി ജോ​ലി ന​ൽ​കു​ന്ന​തി​ന് ആ​റു ല​ക്ഷ​വും റെ​യി​ൽ​വേ​യി​ൽ ജോ​ലി ന​ൽ​കു​ന്ന​തി​ന് പ​തി​നാ​ലു ല​ക്ഷം രൂ​പ​യു​മാ​ണ് വാ​ങ്ങി​യ​ത്.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജോ​ലി​ക്കാ​ര​നെ​ന്നു പ​റ​ഞ്ഞാ​ണ് ഒ​ന്നാം പ്ര​തി സ​ന്ദീ​പ് പ​ണം ത​ട്ടി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം അ​ശ്വ​തി എ​ന്ന വീ​ട്ടി​ലാ​ണ് താ​മ​സം. പ​ണം ന​ൽ​കി മാ​സ​ങ്ങ​ളാ​യി​ട്ടും ഫോ​ണി​ലും നേ​രി​ട്ടും ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഓ​രോ അ​വ​ധി പ​റ​ഞ്ഞ​യ‌്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​പ​തു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും പ്ര​തി​ക​ൾ ന​ൽ​കി.​ ഇ​ത് ബാ​ങ്കി​ൽ ന​ൽ​കി​യ​പ്പോ​ഴാ​ണ് ഉ​പ​യോ​ഗ​മി​ല്ലാ​ത്ത അ​ക്കൗ​ണ്ടി​ലു​ള്ള ചെ​ക്കാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്നി​വ​ർ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മാ​ന ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ സ​ന്ദീ​പി​ന്‍റെ പേ​രി​ൽ ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ​ഹ​രോ​ൾ​ഡ് ജോ​ർ​ജ്, അ​ഡീ​ഷ​ണ​ൽ എ​സ്‌​ഐ ബി​ന്ദു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ധി​ക് ഉ​ൽ അ​ക്ബ​ർ, സ​ജീ​വ്, സാ​ജി​ദ്, ഹോം ​ഗാ​ർ​ഡുമാ​രാ​യ ഷി​ബു, ജോ​ൺ​സ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​ന​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.