എ​ന്‍റെ കേ​ര​ളം; മി​ക​ച്ച സ്റ്റാ​ളി​നു​ള്ള പു​ര​സ്കാ​രം പോ​ലീ​സ് വ​കു​പ്പി​ന്
Sunday, May 15, 2022 10:53 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ഇ​ന്നു സ​മാ​പി​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന-​വി​പ​ണ​ന മേ​ള​യി​ലെ മി​ക​ച്ച സ​ര്‍​ക്കാ​ര്‍ സ്റ്റാ​ളി​നു​ള്ള സ​മ്മാ​നം പോ​ലീ​സ് വ​കു​പ്പി​ന്. കൃ​ഷി​വ​കു​പ്പ് ര​ണ്ടാം സ്ഥാ​ന​വും ആ​രോ​ഗ്യ​വ​കു​പ്പ് (​അ​ലോ​പ്പ​തി) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വാ​ണി​ജ്യ വി​ഭാ​ഗ​ത്തി​ൽ പ​റ​വൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ല്ല അ​ച്ചാ​ർ യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജൈ​വ ക​ല​വ​റ, വി​ജീ​സ് പി​ക്കി​ൾ​സ് എ​ന്നീ സ്റ്റാ​ളു​ക​ൾ​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍. മാ​തൃ​ഭൂ​മി സ്റ്റാ​ഫ് റി​പ്പോ​ര്‍​ട്ട​ര്‍ കെ.​എ. ബാ​ബു, വി​ഷ്വ​ല്‍ അ​ര്‍​ട്ടി​സ്റ്റ് ര​ജ​നി എ​സ്.​ആ​ര്‍. എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് സ്റ്റാ​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജി​ല്ലാ സ​മ്മേ​ള​നം

ആ​ല​പ്പു​ഴ: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട​യേ​ർ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്) കെ.​എ​ൻ. ച​ന്ദ്ര​ബാ​ബു (സെ​ക്ര​ട്ട​റി) പി. ​മോ​ഹ​ൻ​ദാ​സ്, എ. ​പ​ഴ​നി​യ​പ്പ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എം.​കെ. മോ​ഹ​ൻ കു​മാ​ർ, ഇ. ​നാ​രാ​യ​ണ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) സി.​സി. വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.