മു​ട്ടാ​ര്‍ സോ​മ​ന്‍ കാ​വ്യപു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണം
Saturday, May 21, 2022 10:57 PM IST
എ​ട​ത്വ: ത​ല​വ​ടി ച​ര്‍​ച്ചാ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മു​ട്ടാ​ര്‍ സോ​മ​ന്‍ കാ​വ്യ പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന​യ​ന്നൂ​ര്‍ കാ​വ് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ക​വി ഹ​രി​കൃ​ഷ്ണ​ന്‍ എ​രു​മേ​ലി​ക്കും, പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശ​ത്തി​ന് അ​ര്‍​ഹ​യാ​യ ക​വ​യ​ത്രി സൂ​ര്യ ഗാ​യ​ത്രി മാ​വേ​ലി​ക്ക​ര​യ്ക്കും മു​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തും.
ച​ര്‍​ച്ചാവേ​ദി പ്ര​സി​ഡ​ന്‍റ് പി.​വി. ര​വീ​ന്ദ്ര​നാ​ഥ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗാ​യ​ത്രി ബി.​നാ​യ​ര്‍, ലി​നി ജോ​ളി, ആ​ന​ന്ദ​ന്‍ ന​മ്പൂ​തി​രി, രാ​ജ​ല​ക്ഷ്മി, ആ​ര്‍. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.