പ്ര​ധാ​ന​മ​ന്ത്രി സം​വ​ദി​ക്കും
Thursday, May 26, 2022 11:09 PM IST
ആ​ല​പ്പു​ഴ: ആ​സാ​ദി ക ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ സം​വ​ദി​ക്കും.

മേ​യ് 31ന് ​പു​ന്ന​പ്ര വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് ച​ട​ങ്ങ്. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി, പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്ജ്വ​ല്‍ യോ​ജ​ന, പോ​ഷ​ന്‍ അ​ഭി​യാ​ന്‍, പ്ര​ധാ​ന​മ​ന്ത്രി മാ​തൃ​വ​ന്ദ​ന്‍ യോ​ജ​ന, സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍, ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍, പ്ര​ധാ​ന​മ​ന്ത്രി സ്വാ​നി​ധി സ്കീം, ​ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ്, പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന, ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്, പ്ര​ധാ​ന​മ​ന്ത്രി മു​ദ്രാ യോ​ജ​ന എ​ന്നീ പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് പ​രി​പാ​ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.