എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ
Saturday, June 25, 2022 11:21 PM IST
എ​ട​ത്വ: രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ വ​യ​നാ​ട് ഓ​ഫീ​സ് എ​സ്എ​ഫ്ഐ, സി​പി​എം ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കു​ട്ട​നാ​ട് സൗ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. എ​ട​ത്വ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം വെ​ട്ടു​തോ​ടു പാ​ലം ചു​റ്റി പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ അ​വ​സാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി ജോ​സ​ഫ്, റാം​സെ ജെ.​റ്റി, അ​ല്‍​ഫോ​ന്‍​സ് ആ​ന്‍റ​ണി, ബി​ജു പാ​ല​ത്തി​ങ്ക​ല്‍, ജോ​യി ച​ക്ക​നാ​ട്, റോ​ബ​ര്‍​ട്ട് ജോ​ണ്‍​സ​ന്‍, ജി​ന്‍​സി ജോ​ളി, മ​റി​യാ​മ്മ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.