പു​സ്ത​ക പ്ര​ദ​ര്‍​ശ​ന​വും ആ​ദ​രി​ക്ക​ലും
Monday, June 27, 2022 10:45 PM IST
എ​ട​ത്വ: വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ​യും സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് യു​പി സ്‌​കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​സ്ത​ക പ്ര​ദ​ര്‍​ശ​ന​വും ആ​ദ​രി​ക്ക​ലും ന​ട​ന്നു. പു​സ്ത​ക പ്ര​ദ​ര്‍​ശ​നം ലൂ​ര്‍​ദ്മാ​താ ഹ​യ​ര്‍ സെ​ക്കൻഡറി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജ​യിം​സ് അ​മ്പ​ല​ത്ത​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ര്‍ മോ​ളി​ക്കു​ട്ടി ജോ​സ​ഫ്, ജോ​സ​ഫ് ആ​ന്‍റ​ണി, വി​നോ​ദ് വ​ര്‍​ഗീ​സ്, മോ​ന്‍​സി വ​ര്‍​ഗീ​സ് മ​ണ്ണാം​തു​രു​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ന്ത പ​ഴ​യ പ്ര​താ​പ​ത്തി​ല്‍ എ​ത്തി​ക്ക​ണ​ം

എ​ട​ത്വ: നീ​രേ​റ്റു​പു​റം ച​ന്ത പ​ഴ​യ പ്ര​താ​പ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ്യാ​പാ​രി​ക​ള്‍. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല്‍​സ്യ, മാം​സ, പ​ച്ച​ക്ക​റി എ​ന്നി​വ​യ്ക്കാ​യി ത​ല​വ​ടി, എ​ട​ത്വ, മു​ട്ടാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മീ​പ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ച്ചി​രു​ന്ന ഒ​രു പ്ര​ധാ​ന​പ്പെ​ട്ട മാ​ര്‍​ക്ക​റ്റാ​യി​രു​ന്നു നീ​രേ​റ്റു​പു​റം ച​ന്ത. ഇ​ത് ആ​ദ്യം നീ​രേ​റ്റു​പു​റം പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശ​ത്തും പി​ന്നീ​ട് എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​നു സ​മീ​പം ചേ​രീ​തോ​ടി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്തു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച ച​ന്ത പൂ​ര്‍​ണ​മാ​യി പ​ഴ​യ പ്ര​താ​പ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നാ​ണ് വ്യാപാരികളുടെ ആ​വ​ശ്യം.