കാ​റ്റി​ലും മ​ഴ​യി​ലും ത​ല​വ​ടി​യി​ൽ വ്യാ​പ​കനാ​ശം; ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു
Tuesday, June 28, 2022 10:43 PM IST
എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക നാ​ശം. ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ മു​പ്പ​തി​ൽ​ചി​റ വി​ലാ​സി​നി ത​മ്പി, രാ​ഗി​ണി മം​ഗ​ളാ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലാ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. വി​ലാ​സി​നി ത​മ്പി​യു​ടെ ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു പോ​യി. സ​മീ​പ താ​മ​സ​ക്കാ​രി​യാ​യ രാ​ഗി​ണി​യു​ടെ വീ​ടി​നും ത​ക​ർ​ച്ച നേ​രി​ട്ടി​ട്ടു​ണ്ട്.

നി​ര​വ​ധി ക​ര​കൃ​ഷി​യും ന​ശി​ച്ചു. ഇ​ന്ദി​ര, സ​ജി എ​ന്നി​വ​രു​ടെ വാ​ഴ കൃ​ഷി പൂ​ർ​ണ​മാ​യി നി​ലം പ​റ്റി. ഓ​ണം സീ​സ​ൺ ല​ക്ഷ്യ​മി​ട്ട് കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രു​ടെ ഏ​ത്ത​വാ​ഴ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. പ​ട​വ​ലം, പാ​വ​ൽ, പ​യ​ർ എ​ന്നി കൃ​ഷി​യും നി​ലം പ​റ്റി​യ അ​വ​സ്ഥ​യാ​ണ്.
ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ളും ക​ട​പു​ഴ​കി വീ​ണി​ട്ടു​ണ്ട്.