ഓർമിക്കാൻ/അറിയിപ്പുകൾ
Saturday, July 2, 2022 10:25 PM IST
വൈ​ദ്യു​തി മു​ട​ങ്ങും
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ഈ​സ്റ്റ് വൈ​ദ്യു​തി സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ സെ​ന്‍റ് മേ​രീ​സ് പാ​ലം പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ഗ്ലോ​ബ​ല്‍ മൗ​ണ്ട് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ ര​ക്ഷി​താ​ക്ക​ള്‍ മ​രി​ച്ച കു​ട്ടി​ക​ള്‍​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ് വ​ണ്‍ മു​ത​ല്‍ പ​ഠി​ക്കു​ന്ന​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന. ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സി​ലും മ​ത്സ്യ​ഭ​വ​നു​ക​ളി​ലും അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ മ​ത്സ്യ​ഭ​വ​നു​ക​ളി​ല്‍ 31ന​കം ന​ല്‍​ക​ണം.​ഫോ​ണ്‍: 0477 2251103.
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
ആ​ല​പ്പു​ഴ: വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ മാ​യി​ത്ത​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ള്‍​ട്ടി ടാ​സ്‌​ക് കെ​യ​ര്‍ പ്രൊ​വൈ​ഡ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ര്‍​വ്യൂ എ​ട്ടി​നു രാ​വി​ലെ 10 മു​ത​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ക്കും. എ​ട്ടാം ക്ലാ​സ് വി​ജ​യി​ച്ച, 45 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. കു​ട്ടി​ക​ളു​ടെ സ്ഥാ​പ​ന​ത്തി​ല്‍ ജോലി ചെ​യ്ത് പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന.
ഒ​ഇ​സി വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം; സ​മ​യ​പ​രി​ധി നീ​ട്ടി
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന ഒ​ഇ​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ www.egrantz.kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് സ്കൂ​ളു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യ​പ​രി​ധി 15 വ​രെ നീ​ട്ടി. ഫോ​ണ്‍: 0484 2429130.
ര​ണ്ടാംകൃ​ഷി അ​വ​കാ​ശ ലേ​ലം
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ല്‍ ത​ക​ഴി വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 29ല്‍ ​റീ​സ​ര്‍​വേ ന​മ്പ​ര്‍ 622/1, 622/2ലെ 00.61.05 ​ഹെ​ക്ട​ര്‍ പു​റ​മ്പോ​ക്ക് നി​ല​ത്ത് ര​ണ്ടാം കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം 14ന് ​രാ​വി​ലെ 11ന് ​ത​ക​ഴി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്തു ന​ല്‍​കും. ഫോ​ണ്‍: 0477 2702221.
മീ​ഡി​യ അ​ക്കാ​ഡ​മി പി​ജി ഡി​പ്ലോ​മ പ്ര​വേ​ശ​നം
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കേ​ര​ള മീ​ഡി​യ അ​ക്കാ​ഡമി​യു​ടെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ടെ​ലി​വി​ഷ​ന്‍ ജേ​ര്‍​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ആ​ൻ​ഡ് അ​ഡ്വ​ര്‍​ടൈ​സിം​ഗ്, എ​ന്നീ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍​ക്ക് 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍(www.keralamediaacademy.org) ല​ഭി​ക്കും. ഫോ​ണ്‍: 0484 2422275.
പി​ആ​ര്‍​ഡി​യി​ല്‍ പെ​യ്ഡ് അ​പ്ര​ന്‍റീ​സ്ഷി​പ്പ്
ആ​ല​പ്പു​ഴ: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ആ​റു മാ​സ​ത്തെ പെ​യ്ഡ് അ​പ്ര​ന്‍റീ​സ്ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജേ​ര്‍​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ നേ​ടി​യ​വ​ര്‍​ക്കും പി​ജി ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ബ​യോ​ഡേ​റ്റ, യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ക​ള​ക്ട​റേ​റ്റ്, ആ​ല​പ്പു​ഴ-6885011 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ 12ന് ​മു​ന്‍​പ് അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍- 9747062853.