75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി
Tuesday, August 16, 2022 10:49 PM IST
അ​മ്പ​ല​പ്പു​ഴ: വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. 30 വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ കൂ​ടി​യാ​യ ഡി. ​ര​വി​കു​മാ​റി​നെ​യും 11 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഇ​ന്‍റ​ർ സ്കൂ​ൾ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ്ര​ണ​വ് ബൈ​ജു​വി​നെ​യും ചട​ങ്ങി​ൽ ആ​ദ​രി​ച്ചു.​
ഇ​തോ​ടൊ​പ്പം രാ​മാ​യ​ണ പാ​രാ​യ​ണ​വും രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ്ര​ശ്നോ​ത്ത​രി​യും ന​ട​ന്നു. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബാ രാ​കേ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​മ​നോ​ജ് കു​മാ​ർ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ.​വേ​ണു​ക്കു​ട്ട​ൻ, ഡി.​ര​വി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​സ്റ്റ് ല​ക്ച​റർ ഒ​ഴി​വ്

ആലപ്പുഴ: പു​ന്ന​പ്ര കാ​ർ​മ​ൽ പോ​ളി​ടെ​ക്‌​നി​ക്‌ കോ​ളജി​ൽ ഇ​ല​ക്ട്രി​ക്ക​ൽ & ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ല​ക്ചറ​റു​ടെ ഒ​ഴി​വു​ണ്ട്.​പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ [email protected] എ​ന്ന ഇ -​മെ​യി​ലി​ലേ​ക്ക് ബ​യോഡാ​റ്റ 2022 ഓ​ഗ​സ്റ്റ് 20 നു ​മു​ൻ​പാ​യി അ​യ​യ്ക്കു​ക .ഫോ​ൺ : 0477 - 2287825.