സീ ​കു​ട്ട​നാ​ട് ബ​ജ​റ്റ് ടൂ​റി​സ​വു​മാ​യി ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്
Monday, September 26, 2022 10:45 PM IST
ആ​ല​പ്പു​ഴ​: കു​ട്ട​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം നുക രാൻ കു​റ​ഞ്ഞ ചെ​ല​വി​ൽ വീ​ണ്ടും സൗ​ക​ര്യ​മൊ​രു​ക്കി‌​യി​രിക്കു​ക​യാ​ണ് ജ​ല​ഗ​താ​ഗ​തവ​കു​പ്പ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്കും ഒ​രേ പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ടൂ​റി​സം കം ​പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സാ​ണി​ത്.
ആ​ല​പ്പു​ഴ ബോ​ട്ടുജെ​ട്ടി​യി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട് പു​ന്ന​മ​ട, വേ​മ്പ​നാ​ട് കാ​യ​ല്‍ വ​ഴി കൈ​ന​ക​രി റോ​ഡുമു​ക്കി​ല്‍ എ​ത്തി തി​രി​കെ മീ​ന​പ്പ​ള്ളി കാ​യ​ല്‍, പ​ള്ളാ​ത്തു​രു​ത്തി, പു​ഞ്ചി​രി വ​ഴി ആ​ല​പ്പു​ഴ ബോ​ട്ടുജെ​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തും വി​ധ​മാ​ണ് സ​ര്‍​വീ​സ്.
സീ​ കു​ട്ട​നാ​ട്‌ മാ​തൃ​ക​യി​ല്‍ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന സ​ര്‍​വി​സ്‌ അ​ത്യാ​ധു​നി​ക​രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചാ​ണ് നീ​റ്റി​ലി​റ​ക്കു​ന്ന​ത്‌. ഇ​രു​നി​ല മാ​തൃ​ക​യി​ലു​ള്ള സീ ​കു​ട്ട​നാ​ട് ബോ​ട്ടി​ല്‍ ഒ​രേ സ​മ​യം 90 പേ​ര്‍​ക്ക് ഇ​രു​ന്ന് യാ​ത്ര ചെ​യ്യാം. 30 സീ​റ്റു​ക​ളാ​ണ് മു​ക​ളി​ലെ നി​ല​യി​ലു​ള്ള​ത്.​ താ​ഴ​ത്തെ നി​ല​യി​ല്‍ 60 സീ​റ്റു​ണ്ട്‌. അ​പ്പ​ര്‍​ഡെ​ക്കി​ൽ 120 രൂ​പ​യും താ​ഴ​ത്തെ നി​ല​യി​ല്‍ 46 രൂ​പ​യു​മാ​ണ് നി​ര​ക്ക്‌. അ​പ്പ​ര്‍​ഡെ​ക്കി​ൽ ഒ​രു​വ​ശ​ത്തേ​ക്ക്‌ 60 രൂ​പ​യും താ​ഴ​ത്തെ നി​ല​യി​ല്‍ ഒ​രു​വ​ശ​ത്തേ​ക്ക്‌ 23 രൂ​പ​യു​മാ​ണ് നി​ര​ക്ക്.
രാ​വി​ലെ 5.30 മു​ത​ല്‍ സ​ര്‍​വീസ്‌ തു​ട​ങ്ങും. ആ​ല​പ്പു​ഴ ബോ​ട്ടുജെ​ട്ടി​യി​ല്‍​നി​ന്ന്‌ രാ​വി​ലെ 8.30, 10.45, ഉ​ച്ച​ക​ഴി​ഞ്ഞ് 1.30, 4.45 എ​ന്നി​ങ്ങ​നെ​യാ​ണ്‌ സ​ര്‍​വീ​സു​ള്ള​ത്‌. എ​ട്ടു നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ (15-16 കി​ലോ​മീ​റ്റ​ര്‍ ) വേ​ഗ​ത്തി​ലാ​കും സ​ർ​വീ​സ്. ഏ​ക​ദേ​ശം ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് യാ​ത്രാ സ​മ​യം.
ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഫ്റ്റീ​രി​യ​യും ഉ​ള്‍​പ്പെടു​ത്തി​യി​ട്ടു​ണ്ട്‌. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ട​നാ​ട്ടി​ല്‍നി​ന്നു​ള്ള നാ​ട​ന്‍ ല​ഘുഭ​ക്ഷ​ണ​ങ്ങ​ള്‍ ബോ​ട്ടി​ല്‍ ല​ഭി​ക്കും.‌
1.90 കോ​ടി രൂ​പ ചെ​ല​വി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി ഐ​ആ​ര്‍​എ​സ് ക്ലാ​സി​ല്‍ സ്റ്റീ​ലി​ലാ​ണ്‌ ബോ​ട്ട്‌ നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്‌.