ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ട​ച്ച് റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പ്
Sunday, November 27, 2022 11:02 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ട​ച്ച് റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പ് എ​സ്ഡി ​കോളജ് ഗ്രൗ​ണ്ടി​ൽ അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ എ​ച്ച്. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ നി​മ്മി അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ. ഉ​മാ​നാ​ഥ​ൻ, ഡോ​ഡി ജെ. ​പീ​റ്റ​ർ, വി​മ​ൽ പ​ക്കി എ​ന്നി​വ​ർ പ്രസംഗിച്ചു.
സ​ബ്ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ പ​റ​വൂ​ർ പ​നേ​ക്കു​ള​ങ്ങ​ര ഹൈ​സ്കൂ​ൾ സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണ
ക്ലാ​സും സ​ന്ദേ​ശ റാ​ലി​യും

മാ​ന്നാ​ർ:​ പാ​വു​ക്ക​ര സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സും സ​ന്ദേ​ശ റാ​ലി​യും ന​ട​ത്തി​. എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ന്നാ​ർ സി​ഐ ജോ​സ് മാ​ത്യു ക്ലാ​സ് ന​യി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യി​ൻ സി. ​മാ​ത്യു, യു​വ​ജ​ന​പ്ര​സ്ഥാ​നം ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് വി. ​തോ​മ​സ്, ജി​ജോ ജോ​സ​ഫ് ഇ​ട​വ​ക ട്ര​സ്റ്റി തോ​മ​സ് ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി വി​ജു. പി.​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.