ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു പ്ര​വ​ർ​ത്ത​ന​ം തുടങ്ങി
Thursday, December 1, 2022 10:42 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഇഎ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​എ​സ്ഐ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മി​ക​ച്ച ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ആ​ല​പ്പു​ഴ​യ്ക്കു പു​റമേ പേ​രൂ​ർ​ക്ക​ട, വ​ട​വാ​തൂ​ർ, എ​റ​ണാ​കു​ളം, ഒ​ള​രി​ക്ക​ര, ഫ​റോ​ക്ക് ഉ​ൾപ്പെടെ ആ​റ് ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സി​യു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.
അ​ഞ്ചു കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ല​വ​ൽ-വ​ൺ ഐ​സി​യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ആ​ല​പ്പു​ഴ​യി​ൽ തു​ട​ക്കം കു​റി​ച്ച​ത്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ വി​ള​ക്കുതെ​ളി​ച്ച് ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കൗ​ൺ​സി​ല​ർ പ്ര​ഭാ ശ​ശി​കു​മാ​ർ, ഇ​എ​സ്ഐ ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടെ​സിമോ​ൾ ജേ​ക്ക​ബ്, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യം​ഗം എ​സ്. ശ​ശി​ധ​ര​ൻ നാ​യ​ർ, ആ​ർ​എം​ഒ കെ.​സി. അ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി.​എ. സി​നി പ്രി​യ​ദ​ർ​ശി​നി സ്വാ​ഗ​തം പ​റ​ഞ്ഞു.