ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ​രി​ശീ​ല​ന പ​രി​പാ​ടി
Tuesday, December 6, 2022 10:35 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പ്, ക​ള​ക്ട​റേ​റ്റി​ലെ ന്യൂ​ന​പ​ക്ഷ സെ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ​രി​ശീ​ല​ന പ​രി​പാ​ടി പാ​സ്‌​വേ​ര്‍​ഡ് 2022-23 സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​ശീ​ല​നം ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണതേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ എ.​എ​സ്. ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് വി​ദ​ഗ്ധ​രാ​യ വി​ഷ്ണു ലോ​ന ജേ​ക്ക​ബ്, റാ​ഫി മ​ക്കാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. എ​ഡി​എം എ​സ്.​ സ​ന്തോ​ഷ് കു​മാ​ര്‍, ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ൽ​മാ​രാ​യ കെ.​ന​സീ​റ, ഡോ. ​ബ​ഷീ​ര്‍, സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക റൂ​ബി ഫാ​ത്തി​മ, പ്രി​ന്‍​സി​പ്പ​ൽ ബി​സി​മോ​ള്‍, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സൗ​മ്യ ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.