ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ സി​പിഎ​മ്മി​ൽ വീ​ണ്ടും ന​ട​പ​ടി
Saturday, January 28, 2023 11:13 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ സി ​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേകൂ​ടി ന​ട​പ​ടി. വ​ലി​യ​മ​രം പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കൃ​ഷ്ണ​ൻ,സി​നാ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി.വി​ജ​യ​കൃ​ഷ്ണ​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി.
സി​നാ​ഫി​നെ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സ​സ്പെ​ൻഡ് ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ 45 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി. വി​ജ​യ​കൃ​ഷ്ണ​ൻ കേ​സി​ലെ പ്ര​തി​യാ​ണ്. പ്ര​തി​ക്ക് ജാ​മ്യം നി​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് സി​നാ​ഫി​നെ​തി​രാ​യ ന​ട​പ​ടി. ഇ​തേ കേ​സി​ലെ പ്ര​തി​യാ​യ ഇ​ജാ​സി​നെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഷാ​ന​വാ​സി​ന്‍റെ ലോ​റി​യി​ല്‍ ല​ഹ​രി ക​ട​ത്തി​യ​തി​ന് നേ​ര​ത്തേ പു​റ​ത്താ​ക്കി​രു​ന്നു.