ബിവ​റേ​ജസിനു സ​മീ​പം വാ​ക്കു​ത​ർ​ക്കം; യു​വാ​വി​നു കു​ത്തേ​റ്റു
Monday, June 24, 2019 10:40 PM IST
അ​ന്പ​ല​പ്പു​ഴ: ബി​വ​റേ​ജസിനു സ​മീ​പം വാ​ക്കു​ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നു കു​ത്തേ​റ്റു. പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ബി​യ​ർ കു​പ്പി​ക്ക് കു​ത്തേ​റ്റ യു​വാ​വി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ കോ​മ​ന സു​ബൈ​ദ മ​ൻ​സി​ലി​ൽ നാ​സ​റി​ന്‍റെ മ​ക​ൻ താ​ഹി​റി(22) നാ​ണു കു​ത്തേ​റ്റ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ പു​ന്ന​പ്ര വെ​ട്ടി​ക്ക​രി ബിവ​റേ​ജസി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന താ​ഹി​റി​നെ ത​ട​ഞ്ഞു​നി​ർ​ത്തി പു​ന്ന​പ്ര സ്വ​ദേ​ശി​യും പ​ല ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യു​മാ​യ ഒ​രാ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും താ​ഹി​ർ പ​ണം കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് സ​ജി​ത്ത് താ​ഹി​റി​ന്‍റെ ക​ഴു​ത്തി​നു കു​ത്തു​ക​യു​മാ​യി​രു​ന്നു. പു​ന്ന​പ്ര എ​എ​സ്ഐ​മാ​രാ​യ ജോ​സ​ഫ്, സി​ദ്ധീ​ക്, ജ​സ്റ്റി​ൻ, സീ​നീ​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജീ​ഷ്, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി താ​ഹി​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.