പി​താ​വി​ന്‍റെ കു​ത്തേ​റ്റ മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ
Saturday, July 13, 2019 10:14 PM IST
അ​ന്പ​ല​പ്പു​ഴ: കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്ന് പി​താ​വി​ന്‍റെ കു​ത്തേ​റ്റ മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ൽ മ​ഡോ​ണ ച​ള്ളി തോ​പ്പി​ൽ സ​തീ​ശ​നാ​ണ് മ​ക​ൻ ശ​ര​ത്തി(25)​നെ കു​ത്തി പ​രി​ക്കേ​ല്പി​ച്ച​ത്.

​ഇ​ന്ന​ലെ രാ​ത്രി 7.40 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പി​താ​വ് സ​തീ​ശ​ൻ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച് മ​ക​ൻ ശ​ര​ത്തി​ന്‍റെ വ​ല​തു നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് കു​ത്തി പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ശ​ര​ത്തി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പു​ന്ന​പ്ര എ​സ്ഐ ശി​വ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​തീ​ശ​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.