കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്
Wednesday, July 17, 2019 10:32 PM IST
എ​ട​ത്വ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ത്വ, ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് 12 ന് ​അ​വ​സാ​നി​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ൽ എ​ത്തി​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നാ​യി പ​ശു, കാ​ള, പോ​ത്ത്, എ​രു​മ, പ​ന്നി എ​ന്നി​വ​യ്ക്ക് 10 രൂ​പ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ എ​ട​ത്വ ഫോ​ണ്‍: 9846208995, ത​ല​വ​ടി. ഫോ​ണ്‍: 9847919489.