നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ സ​ർ​വേ
Saturday, August 17, 2019 10:22 PM IST
ആ​ല​പ്പു​ഴ: ഇ​ക്കൊ​ല്ല​ത്തെ മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ വ്യ​വ​സാ​യ വ​കു​പ്പ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന സ​ർ​വേ ന​ട​ത്തു​ന്നു.

ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ അം​ഗീ​കൃ​ത വ്യ​വ​സാ​യ വാ​ണി​ജ്യ സ്ഥാ​പ​ന ഉ​ട​മ​ക​ൾ 24ന​കം ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ർ ജം​ഗ്ഷ​നി​ൽ എ​ൽ​ഐ​സി ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04772251272.