ആ​ശം​സ​ക്കു പ​ക​രം വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കി ഒ​രു ന​വ​തി​യാ​ഘോ​ഷം
Sunday, September 8, 2019 11:11 PM IST
ചേ​ർ​ത്ത​ല: ന​വ​തി​യാ​ഘോ​ഷം വേ​റി​ട്ട രീ​തി​യി​ലാ​ക്കി​യ പൊ​ന്ന​മ്മ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഹ​രി​താ​ഭ​മാ​യ ഭൂ​മി​യു​ടെ മ​നോ​ഹാ​രി​ത​യി​ൽ 90 വ​ർ​ഷ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ജ·ം ​ത​ന്ന് വ​ള​ർ​ത്തി​യ പ്ര​കൃ​തി​യോ​ട് ക​ർ​മം​കൊ​ണ്ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പൊ​ന്ന​മ്മ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യ​ത്. ത​ന്‍റെ തൊ​ണ്ണൂ​റാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് പ്ര​കൃ​തി​യു​ടെ ക​ൽ​പ​ക വൃ​ക്ഷ​മാ​യ പ്ലാ​വി​ൻ തൈ ​ന​ൽ​കി ന​ന്ദി പ​റ​ഞ്ഞാ​ണ് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ൽ ആ​ശാ​രി വെ​ളി​യി​ൽ പൊ​ന്ന​മ്മ ത​ന്‍റെ ന​വ​തി ആ​ഘോ​ഷി​ച്ച​ത്. മ​ക്ക​ളും മ​രു​മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മാ​യി ജ·​സാ​ഫ​ല്യ​ത്തി​ന്‍റെ നെ​റു​ക​യി​ൽ നി​ൽ​ക്കു​ന്ന പൊ​ന്ന​മ്മ​യു​ടെ 90-ാംപി​റ​ന്നാ​ൾ ആ​ഘോ​ഷം ആ​ലോ​ചി​ച്ച​പ്പോ​ൾ പ്ര​കൃ​തി സ്നേ​ഹം നാ​ട​റി​യാ​നും പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​നു​ഷ്യ​രെ ബോ​ധ്യ​പ്പെ​ടു​ത്തി കൊ​ടു​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​യി തോ​ന്നി​യ​തി​നാ​ലാ​ണ് മേ​ൽ​ത്ത​രം പ്ലാ​വി​ൻ തൈ​ക​ൾ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ര​ണ്ടു​വ​ർ​ഷം കൊ​ണ്ട് വ​ർ​ഷം മു​ഴു​വ​ൻ കാ​യ്ഫ​ലം ത​രു​ന്ന പ്ലാ​വി​ൻ തൈ​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ശം​സ അ​ർ​പ്പി​ക്കാ​നെ​ത്തി​യ 90 പേ​ർ​ക്ക് ന​ൽ​കി മ​നു​ഷ്യ​രെ വൃ​ക്ഷ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ പ്ര​കൃ​തി​യോ​ട​ടു​പ്പി​ക്കു​വാ​നാ​ണ് ല​ക്ഷ്യം. ഗു​ണ​മേ​ൻ​മ​യേ​റി​യ പ്ലാ​വി​ൻ തൈ ​ന​ൽ​കി ന​ട​ന്ന പി​റ​ന്നാ​ൾ ച​ട​ങ്ങ് പ്ര​കൃ​തി​യെ സ്മ​രി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​യി.