അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്ത് അ​രൂ​ക്കു​റ്റി ഹൗ​സ് ബോ​ട്ട് കേ​ന്ദ്രം
Tuesday, September 10, 2019 11:11 PM IST
പൂ​ച്ചാ​ക്ക​ൽ: വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും നാ​ട്ടു​കാ​രെ​യും നി​രാ​ശ​രാ​ക്കി അ​രൂ​ക്കു​റ്റി​യി​ലെ ഹൗ​സ് ബോ​ട്ട് കേ​ന്ദ്രം ന​ശി​ക്കു​ന്നു. കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ക്സൈസ് വ​കു​പ്പ് ക​നി​യ​ണം. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്തി​ൽ പ​ഴ​യ ബോ​ട്ട് ജെ​ട്ടി​യി​ലാ​ണ് ഹൗ​സ് ബോ​ട്ട് കേ​ന്ദ്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ണ്ണൂ​റ്റി ഒ​ൻ​പ​ത് ശ​ത​മാ​നം നി​ർ​മാ​ണ​വും പൂ​ർ​ത്തി​ക​രി​ച്ച കേ​ന്ദ്ര​ത്തി​ന് ഇ​നി മു​ന്നോ​ട്ട് പോ​ക​ണ​മെ​ങ്കി​ൽ എ​ക്സൈസ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണം കൂ​ടി​യെ തീ​രൂ. കേ​ന്ദ്ര​ത്തി​ലെ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും വാ​ഹ​ന പാ​ർ​ക്കി​ഗ്, കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ർ​ക്ക് എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു സ്ഥ​ലം വേ​ണം. കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​ള്ള ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​താ​ണ്. ഈ ​സ്ഥ​ലം ല​ഭി​ച്ചാ​ൽ മാ​ത്ര​മെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

അ​രൂ​ക്കു​റ്റി ഭാ​ഗ​ത്ത് എ​ക്സൈ​സ് വ​കു​പ്പ് വി​ട്ടു​കൊ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് പ​ക​രം മ​റ്റെ​വി​ടെ​യെ​ങ്കി​ലും അ​ത്ര​യും സ്ഥ​ലം പ​ക​രം കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ന്ദ്ര​ത്തി​ന് സ​മീ​പം സ്ഥ​ലം കൊ​ടു​ക്കാ​ൻ ത​യാ​റാ​ണ് എ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ ആ​ക്ഷേ​പം ഉ​ണ്ട്.

ഇ​പ്പോ​ൾ ഹൗ​സ് ബോ​ട്ട് കേ​ന്ദ്രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ (കെ​ഐ​ഡി​സി) മേ​ൽ​നോ​ട്ട​ത്തി​ലാ​ണു ടെ​ർ​മി​ന​ൽ നി​ർ​മി​ച്ച​ത്.

ജി​ല്ല​യി​ൽ ത​ണ്ണീ​ർ​മു​ക്കം, പ​ള്ളാ​ത്തു​രു​ത്തി, നെ​ടു​മു​ടി, ക​ഞ്ഞി​പ്പാ​ടം, കാ​യം​കു​ളം, തോ​ട്ട​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ടെ​ർ​മി​ന​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ത​ണ്ണീ​ർ​മു​ക്ക​ത്തു വേ​ന്പ​നാ​ടു കാ​യ​ലോ​ര​ത്തു നി​ർ​മി​ച്ച ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. ജി​ല്ല​യു​ടെ മെ​ഗാ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.16 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണു ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

റി​സ​പ്ഷ​ൻ ബ്ലോ​ക്ക്, വ്യൂ ​ഗാ​ല​റി, പ​വി​ലി​യ​ൻ, ടോയ്‌ല​റ്റ് ബ്ലോ​ക്ക്, പാ​ർ​ക്കിം​ഗ് ഏ​രി​യ, ന​ട​പ്പാ​ത, ബോ​ട്ട് ജെ​ട്ടി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ടെ​ർ​മി​ന​ലി​ൽ ഒ​രേ​സ​മ​യം എ​ട്ടു ഹൗ​സ് ബോ​ട്ടു​ക​ൾ അ​ടു​പ്പി​ക്കാ​ൻ സാ​ധി​ക്കും. നി​ർ​മാ​ണം പൂ​ത്തി​യാ​കു​ന്പോ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും. എ​ത്ര​യും വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.