രോ​ഗ​ബാ​ധ; തെ​ങ്ങു​കൃ​ഷി​യു​ടെ ന​ട്ടെ​ല്ലൊ​ടി​യു​ന്നു
Thursday, September 12, 2019 11:07 PM IST
ആ​ല​പ്പു​ഴ: ക​യ​ർ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി കേ​ര​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്ക് തി​രി​ച്ച​ടി. കേ​ര​ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. കൃ​ഷി​ഭ​വ​ൻ മു​ഖേ​ന തു​ട​ങ്ങി​യ നാ​ളി​കേ​ര വി​ക​സ​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് കാ​ല​ങ്ങ​ളാ​യി. കേ​ര​കൃ​ഷി സ​ഹാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ലും വേ​ണ്ട​ത്ര അ​റി​വി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.
ക​ർ​ഷ​ക​ർ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ പ​ന്പ് സെ​റ്റ് ന​ൽ​കു​ന്ന പ​ദ്ധ​തി ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്നു.
മ​ണ്ഡ​രി രോ​ഗം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കീ​ട​നാ​ശി​നി പൂ​ർ​ണ​മാ​യും സ​ബ്സി​ഡി നി​ര​ക്കി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ളി​ച്ചെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി. നി​ല​വി​ൽ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം തെ​ങ്ങു​ക​ളും മ​ണ്ഡ​രി​ക്കു പു​റ​മേ മ​ഞ്ഞ​ളി​പ്പ്, ചെ​ല്ലി​കു​ത്ത് രോ​ഗ​ങ്ങ​ളു​ടെ​യും പി​ടി​യി​ലാ​യി. ഇ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ശാ​ശ്വ​ത മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഇ​തും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര ഉ​ത്പാ​ദ​നം, വി​സ്തൃ​തി തു​ട​ങ്ങി​യ​വ​യു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് സ​മീ​പ​കാ​ല​ത്തെ​ങ്ങും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കേ​ര​ക​ർ​ഷ​ക യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് തെ​ങ്ങു​കൃ​ഷി പി​ന്നി​ലേ​ക്ക് പോ​കു​ന്ന​തു​കൊ​ണ്ടു​ള്ള നേ​ട്ടം ത​മി​ഴ്നാ​ടി​നാ​ണ്.
അ​വി​ടെ നി​ന്നു​ള്ള തേ​ങ്ങ​യും വെ​ളി​ച്ചെ​ണ്ണ​യു​മാ​ണ് കേ​ര​ള​ത്തി​ലെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​ത്. വെ​ളി​ച്ചെ​ണ്ണ വി​ല കി​ലോ​യ്ക്ക് 200ന് ​മു​ക​ളി​ലാ​യി.