പ​ച്ച​ക്ക​റിലോ​റി മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Saturday, September 14, 2019 10:43 PM IST
അ​ന്പ​ല​പ്പു​ഴ: പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന ലോ​റി ബൈ​ക്കി​ലും സൈ​ക്കി​ളി​ലും ഇ​ടി​ച്ചു മ​റി​ഞ്ഞു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ലോ​റി ഡ്രൈ​വ​ർ കു​ദു​ബ്‌ദീൻ (49), ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ആ​ഷിം (57), സൈ​ക്കി​ൾ യാ​ത്രി​ക​ൻ ജ​യ​കു​മാ​ർ (64) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര അ​റ​വു​കാ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി മു​ന്പേ പോ​യ ബൈ​ക്കി​ലും, സൈ​ക്കി​ളി​ലും ഇ​ടി​ച്ച ശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പു​ന്ന​പ്ര പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.