പ്ര​സം​ഗ മ​ത്സ​രം
Wednesday, September 18, 2019 10:44 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ഞ്ഞ​മ്മ ജോ​ർ​ജ് തു​ണ്ട​ത്തി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള മ​ല​യാ​ള പ്ര​സം​ഗ മ​ത്സ​രം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10ന് ​എ​വി തോ​മ​സ് മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ഒ​പ്പോ​ടു കൂ​ടി 29നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പ് സെ​ക്ര​ട്ട​റി, വൈ​എം​സി​എ, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ൽ എ​ത്തി​ച്ചി​രി​ക്ക​ണം. ഒ​രു സ്കൂ​ളി​ൽ നി​ന്നു അ​ഞ്ചു പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0477- 2262313, 7025154845.