മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ആ​ക്ര​മ​ണം
Saturday, September 21, 2019 11:01 PM IST
മാ​വേ​ലി​ക്ക​ര: വ്യാ​പാ​രി​യു​ടെ മു​ഖ​ത്തു മു​ള​കു​പൊ​ടി എ​റി​ഞ്ഞു ആ​ക്ര​മ​ണം. ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര ജം​ഗ്ഷ​നി​ൽ പൂ​ജാ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തു​ന്ന ചാ​ക്ക​ട​യി​ൽ ജ​യ​പ്ര​സാ​ദി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ക​ട തു​റ​ക്കാ​നാ​യി ജ​യ​പ്ര​സാ​ദ് സ്കൂ​ട്ട​റി​ൽ പ്ര​ധാ​ന റോ​ഡി​ലേ​ക്കു ക​യ​റ​വേ കു​റ​ച്ചാ​ളു​ക​ൾ മു​ഖ​ത്തു മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണു ജ​യ​പ്ര​സാ​ദി​നു പ​രിക്കേ​റ്റു. സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​ട്ടി​കു​ള​ങ്ങ​ര യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.