എ​ട​ത്വ​യി​ൽ പു​തി​യ 108 ആം​ബു​ല​ൻ​സ് എ​ത്തി​യ​പ്പോ​ൾ രാ​ത്രി സേ​വ​നം ഇ​ല്ലാ​താ​യി
Tuesday, October 22, 2019 10:56 PM IST
എ​ട​ത്വ: എ​ട​ത്വ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പു​തി​യ 108 ആം​ബു​ല​ൻ​സ് എ​ത്തി​യ​പ്പോ​ൾ 24 മ​ണി​ക്കൂ​ർ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി.
ഇ​പ്പോ​ൾ 12 മ​ണി​ക്കൂ​ർ സ​ർ​വീ​സ് മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. രോ​ഗി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കാ​നു​ള്ള രാ​ത്രി സേ​വ​നം നി​ർ​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ന​വം​ബ​ർ 25 നാ​ണ് പു​തി​യ ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സ് കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് പു​തി​യ ആം​ബു​ല​ൻ​സ് ല​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നാം തീ​യ​തി മു​ത​ലാ​ണ് രാ​ത്രി സേ​വ​നം നി​ർ​ത്തി​യ​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ട​ത്. പ​ക​ൽ സ​മ​യം രോ​ഗി​ക​ൾ​ക്ക് മ​റ്റ് വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​മെ​ന്നി​രി​ക്കെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ത്യാ​സ​ന്ന​നി​ല​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ​വ​രേ​യും ഹൃ​ദ​യാ​ഘാ​ത​മാ​യി എ​ത്തു​ന്ന​വ​രേ​യും ഇ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലോ, മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലോ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​ന്പ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വേ​ണം ആം​ബു​ല​ൻ​സ് എ​ത്താ​ൻ. ഇ​തോ​ടെ രോ​ഗി​ക​ളോ, അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​രോ മ​ര​ണ​ത്തി​ൽ എ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. 24 മ​ണി​ക്കൂ​റും ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.