റ​വ​ന്യുജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 19 മു​ത​ൽ 22 വ​രെ ഹ​രി​പ്പാ​ട്ട്; 13 വേ​ദി​ക​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന​ത് ആ​റാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ
Saturday, November 16, 2019 11:39 PM IST
ആ​ല​പ്പു​ഴ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 19 മു​ത​ൽ 22 വ​രെ ഹ​രി​പ്പാ​ട് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര​താ​രം ന​വ്യാ​നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 22 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​എം. ആ​രി​ഫ് എം​പി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ച​ല​ച്ചി​ത്ര താ​രം വി​ഷ്ണു​വി​ന​യ് വി​ശി​ഷ്ടാ​തി​ഥി​യാ​കും.

13 വേ​ദി​ക​ളി​ലാ​യി ആ​റാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന​ത്. ഗ​വ. ബി​എ​ച്ച്എ​സ്എ​സ് ഹ​രി​പ്പാ​ട്, ഗ​വ. ജി​എ​ച്ച്എ​സ്എ​സ് ഹ​രി​പ്പാ​ട്, മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ൾ, ബ​ഥ​നി ഹൈ​സ്കൂ​ൾ, ന​ടു​വ​ട്ടം ജി​എ​ച്ച്എ​സ്എ​സ്, ബ​ഥ​നി എ​ൽ​പി​എ​സ്, ഹ​രി​പ്പാ​ട് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം, മ​ണ്ണാ​റ​ശാ​ല യു​പി​എ​സ് ഓ​ഡി​റ്റോ​റി​യം, ബ​ഥ​നി ഹൈ​സ്കൂ​ൾ ഹാ​ൾ, കാ​വ​ൽ ഓ​ഡി​റ്റോ​റി​യം, തു​ലാം​പ​റ​ന്പ് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. 19 ന് ​ബ​ഥ​നി ബാ​ലി​ക​മ​ഠം സ്കൂ​ൾ ഹാ​ളി​ൽ ക​ഥാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 14 ല​ക്ഷ​ത്തോ​ളം ചെ​ല​വാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ബ്ലാ​ക്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ധി​ക​ർ​ത്താ​ക്ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യു​ള്ള ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യാ ആ​ർ. കു​മാ​ർ അ​റി​യി​ച്ചു.

വേ​ദി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം മ​ത്സ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​രാ​ജ​ല​ക്ഷ്മി, സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഐ. ​ഹു​സൈ​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ടി. ​പ്രീ​താ കു​മാ​രി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.