നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റോ​ഡി​ലെ പൊ​ടി,യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി
Wednesday, December 11, 2019 10:53 PM IST
മ​ങ്കൊ​ന്പ്: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റോ​ഡി​ൽ നി​ന്നു​യ​രു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു. ഇ​പ്പോ​ൾ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന പ​ള്ളി​ക്കൂ​ട്ടു​മ്മ-​നീ​ലം​പോ​രൂ​ർ റോ​ഡി​ന്‍റെ പ​ള്ളി​ക്കൂ​ട്ടു​മ്മ മു​ത​ൽ പു​ന്ന​ക്കു​ന്നം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് പൊ​ടി​മൂ​ലം നാ​ട്ടു​കാ​ർ പൊ​റു​തി​മു​ട്ടു​ന്ന​ത്. ആ​ധു​നി​ക രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി ടാ​റിം​ഗ് ഇ​ള​ക്കി മെ​റ്റ​ലിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച​യാ​കു​ന്നു.

ബി​എം ആ​ൻ​ഡ് ബി​സി രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ൽ മെ​റ്റ​ലിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രാ​ഴ്ച​യാ​യി. ക​ടു​ത്ത പ​ക​ൽ​ച്ചൂ​ടി​ലും കാ​റ്റി​ലും മെ​റ്റ​ലി​നു മു​ക​ളി​ലു​ള്ള പൊ​ടി​പ​ട​ല​ങ്ങ​ൾ റോ​ഡി​ൽ മാ​ത്ര​മ​ല്ല സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും പ​റ​ന്നു​യ​രു​ന്നു. ഇ​ത്ത​രം ജോ​ലി​ക​ൾ ന​ട​ക്കു​ന്പോ​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ റോ​ഡ് ന​ന​യ്ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ക​രാ​റു​കാ​ർ പാ​ലി​ക്കാ​ത്ത​താ​ണ് ജ​ന​ങ്ങ​ൾ​ക്കു ദു​രി​തം സ​മ്മാ​നി​ക്കു​ന്ന​ത്.

ദി​വ​സ​ത്തി​ൽ പേ​രി​നു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ന​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. കാ​റും മ​റ്റു വ​ലി​യ വാ​ഹ​ന​ങ്ങ​ളും പോ​കു​ന്പോ​ൾ വ​ലി​യ രീ​തി​യി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ എ​ന്നി​വ​രാ​ണ് ഇ​തു​മൂ​ലം ഏ​റ്റ​വു​മ​ധി​കം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. പു​ളി​ങ്കു​ന്ന, പു​ന്ന​ക്കു​ന്നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് രാ​വി​ലെ​യും വൈ​കി​ട്ടും കാ​ൽ​ന​ട​യാ​യും സൈ​ക്കി​ളി​ലു​മാ​യി റോ​ഡി​ൽ​കൂ​ടി യാ​ത്ര​ചെ​യ്യു​ന്ന​ത്.

സി​മ​ന്‍റും മെ​റ്റ​ൽ​പൊ​ടി​യും ചേ​ർ​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന പ​ല​കു​ട്ടി​ക​ളി​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​കു​ന്നു​ണ്ട്. നാ​ട്ടു​കാ​ർ ഇ​ക്കാ​ര്യം പ​ല​ത​വ​ണ ക​രാ​റു​കാ​രു​ടെ ശ്ര​ദ്ദ​യി​ൽ പെ​ടു​ത്തി​യി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല. പൊ​ടി​പ​ട​ല​ങ്ങ​ൾ പ​റ​ന്നു​ക​യ​റു​ന്ന​തു​മൂ​ലം റോ​ഡി​നു സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും താ​മ​സം ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഓ​രോ വീ​ട്ടു​കാ​രും അ​വ​ര​വ​രു​ടെ വീ​ടി​നു മു​ൻ​വ​ശ​ത്തെ റോ​ഡ് ന​ന​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല.

പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം കോ​രി​യൊ​ഴി​ച്ചു അ​ല്പ​നേ​രം ക​ഴി​യു​ന്പോ​ൾ റോ​ഡ് വീ​ണ്ടും പൂ​ർ​വ​സ്ഥി​തി​യി​ലാ​കും. റോ​ഡി​ന്‍റെ പ്ര​ദേ​ശ​ത്ത് തോ​ടോ മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തും വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യ്ക്കു ത​ട​സ​മാ​കു​ന്നു​ണ്ട്. റോ​ഡി​നു സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​രാ​റു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സ​ത്തി​ൽ മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും ലോ​റി​യി​ൽ വെ​ള്ള​മെ​ത്തി​ച്ച് റോ​ഡ് ന​ന​യ്ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.