ത​രി​ശു​നി​ല​ത്തി​ൽ പ​ച്ച​പു​ത​ച്ച സ്വ​പ്നം പൂ​വ​ണി​ഞ്ഞു
Thursday, January 16, 2020 10:43 PM IST
എ​ട​ത്വ: യു​വാ​ക്ക​ളു​ടെ ഒ​ത്തൊ​രു​മ​യി​ൽ ത​രി​ശു​നി​ല​ത്തി​ൽ പ​ച്ച പു​ത​ച്ചു. ത​ല​വ​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട ക​ണ്ട​ങ്ക​രി - ക​ട​ന്പ​ങ്ക​രി തെ​ക്ക് പാ​ട​ത്തെ നെ​ൽ​കൃ​ഷി​യാ​ണു യു​വാ​ക്ക​ളു​ടെ ഒ​ത്തൊ​രു​മ​യി​ൽ പ​ച്ച​പു​ത​ച്ച​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി​യി​റ​ക്കാ​തെ പാ​ടം ത​രി​ശു​നി​ല​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ത​ല​വ​ടി പു​തു​മ പ​ര​സ്പ​ര സ​ഹാ​യ സം​ഘ​ത്തി​ലെ യു​വാ​ക്ക​ളാ​ണ് കൃ​ഷി ഇ​റ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ത​ല​വ​ടി പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ഇ​വ​ർ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കി. ത​ല​വ​ടി - എ​ട​ത്വ സം​സ്ഥാ​ന​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി കി​ട​ക്കു​ന്ന ക​ണ്ട​ങ്ക​രി - ക​ട​ന്പ​ങ്ക​രി പാ​ട​ത്തെ തെ​ക്കു​വ​ശ​ത്ത് കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി വെ​ള്ളം ക​യ​റ്റാ​നും ഇ​റ​ക്കാ​നും സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണു ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത്. നീ​ണ്ട നാ​ളു​ക​ൾ​ക്കു​ശേ​ഷം കൃ​ഷി​യി​റ​ക്കാ​ൻ സം​ഘം പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി​യെ​ങ്കി​ലും പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കു​ന്ന കാ​ര്യ​മാ​ണ് അ​സാ​ധ്യ​മാ​യി തീ​ർ​ന്ന​ത്. റോ​ഡി​ന് കു​റു​കെ സ്ഥാ​പി​ച്ച ക​ലു​ങ്കു​ക​ളി​ലൂ​ടെ​യാ​ണു വെ​ള്ളം വ​റ്റി​ച്ചി​രു​ന്ന​ത്. ക​ലു​ങ്ക് ഉ​പ​യോ​ഗ​ശു​ന്യ​മാ​യി തീ​ർ​ന്ന​തോ​ടെ വെ​ള്ളം വ​റ്റി​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗം ക​ണ്ടെ​ത്തി​യാ​ണ് പ്രാ​രം​ഭ ന​ട​പ​ടി ആ​വി​ഷ്ക​രി​ച്ച​ത്. മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ചു ദി​വ​സ​ങ്ങ​ളോ​ളം പ​ന്പു​ചെ​യ്താ​ണ് പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ചെ​ടു​ത്ത​ത്.

കൃ​ഷി ന​ട​ക്കാ​ത്ത പാ​ട​ത്ത് ക​തി​ര​യും പു​ല്ലും പോ​ള​യും മ​റ്റൊ​രു പ്ര​ശ്ന​മാ​യി തീ​ർ​ന്നി​രു​ന്നു. പ്ര​തി​ബ​ന്ധ​ങ്ങ​ളെ എ​ല്ലാം ത​ര​ണം ചെ​യ്താ​ണ് യു​വാ​ക്ക​ൾ വി​ത​യി​റ​ക്കി​യ​ത്. ഒ​രു​മാ​സം പി​ന്നി​ട്ടു ക​ഴി​ഞ്ഞു. ക​വ​ട​യും ക​തി​ര​യും പ​റി​ച്ചു​മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. വ​ൻ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും നെ​ൽ​കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന യു​വാ​ക്ക​ൾ കൃ​ഷി ചെ​യ്യാ​ൻ ഇ​റ​ങ്ങി​തി​രി​ക്കു​ക​യാ​യി​രു​ന്നു. പാ​ടം പ​ച്ച​പു​ത​ച്ച​തോ​ടെ യു​വാ​ക്ക​ളു​ടെ സ്വ​പ്ന​വും പൂ​വ​ണി​ഞ്ഞി​രി​ക്കു​ക​യാ​ണ്.