സ്ത്രീക​ൾ​ക്ക​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം പാ​ടി​ല്ല; വ​നി​താ​ ക​മ്മീ​ഷ​ൻ
Saturday, January 18, 2020 10:42 PM IST
ആ​ല​പ്പു​ഴ: വി​വി​ധ കേ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക​നു​കൂ​ല​മാ​യ കോ​ട​തി വി​ധി സ​മ​യ ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ. സ്ത്രീ​പ​ക്ഷ നി​യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് നീ​തി ല​ഭി​ക്കാ​ത്ത​ത് നീ​തി നി​ഷേ​ധ​ത്തി​ന് തു​ല്യ​മാ​ണ്. കോ​ട​തി ഉ​ത്ത​ര​വു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ​പ്പോ​ലും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ന് ല​ഭി​ക്കു​ന്ന​ത്.

ഭാ​ര്യ​ക്കും കു​ടും​ബ​ത്തി​നും കൃ​ത്യ​മാ​യി പ്ര​തി​മാ​സം തു​ക ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും അ​ത് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ൻ. നി​യ​മം അ​നു​സ​രി​ക്കാ​ൻ സ​മൂ​ഹ​ത്തെ ബോ​ധ​വാന്മാ​രാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

കു​ടും​ബ സ്വ​ത്ത് വി​ഹി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി​യി​ൽ സ്വ​ന്തം ഭാ​ര്യ​ക്കും കു​ടും​ബ​ത്തി​നും വൈ​ദ്യു​തി​യും വെ​ള്ള​വു​മു​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ച്ച​ത് സം​ബ​ന്ധി​ച്ചും പ​രാ​തി വ​ന്നി​രു​ന്നു.

ക​മ്മീ​ഷ​ൻ ഉ​ട​ൻ​ത​ന്നെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ചെ​ങ്ങ​ന്നൂ​രി​ൽ സ്വ​ത്ത് ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൾ അ​ച്ച​നെ​യും അ​മ്മ​യേ​യും ത​ള്ളി​പ്പ​റ​യു​ന്ന ത​ര​ത്തി​ലും പ​രാ​തി വ​ന്നു. ഇ​ത് ആ​ർ​ഡി​ഒ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്ന് ജാ​തി പേ​ര് വി​ളി​ച്ച് അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി അ​ധ്യാ​പി​ക അ​ദാ​ല​ത്തി​ൽ എ​ത്തി. 82 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത്.

26 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. 12 പ​രാ​തി​ക​ൾ പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നാ​യി കൈ​മാ​റി. 44 പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എം.​എ​സ.് താ​ര, ഇ.​എം. രാ​ധ, അ​ഡ്വ. ഷി​ജി ശി​വ​ജി എ​ന്നി​വ​രാ​ണ് കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച​ത്.