എംപി ഫ​ണ്ടി​ൽ ല​ഭി​ച്ച തു​ക നൂ​റു​ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ചെ​ന്ന് എ.​കെ. ആ​ന്‍റ​ണി
Monday, February 17, 2020 10:41 PM IST
ആ​ല​പ്പു​ഴ: എം​പി ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ചെ​ല​വ​ഴി​ച്ച​താ​യി എ.​കെ. ആ​ന്‍റ​ണി. സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​സ​ർ​കോ​ഡ് ഒ​ഴി​കെ​യു​ള്ള 13 ജി​ല്ല​ക​ൾ​ക്കാ​യി 2005-06 കാ​ല​യ​ള​വി​ലെ രാ​ജ്യ​സ​ഭാം​ഗം ആ​യ​തു​മു​ത​ൽ ഇ​തു​വ​രെ 65 കോ​ടി 22ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​യാ​ണ് നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ഇ​തു​വ​രെ ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ചെ​ല​വി​ട്ടു. 43 കോ​ടി 75 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. അ​ടു​ത്ത ഗ​ഡു ഉ​ട​ൻ ല​ഭി​ക്കും.
സം​സ്ഥാ​ന​ത്തെ 13 ജി​ല്ല​ക​ളി​ലാ​യി നി​ർ​ദേ​ശി​ച്ച 274 പ​ണി​ക​ളി​ൽ 202 ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ണി​ക​ൾ വ​ള​രെ പ​തു​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വേ​ഗ​ത്തി​ൽ ചെ​യ്യാ​ൻ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ൽ​കി. ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് മു​ന്പു പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു .
ഇ​തു​വ​രെ പ​ണി ആ​രം​ഭി​ക്കാ​ത്ത പു​ളി​ങ്കു​ന്ന് ശ്രീ​മൂ​ലം പു​ത്ത​ൻ​തു​രു​ത്ത് പാ​ലം, കൈ​ന​ക​രി കു​ട്ട​മം​ഗ​ലം സൊ​സൈ​റ്റി പാ​ലം എ​ന്നി​വ​യു​ടെ ആ​രം​ഭ​ഘ​ട്ട പ​ണി​ക​ൾ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഏ​പ്രി​ലി​ൽ ഈ ​പ​ണി​ക​ൾ വേ​ണ്ടെ​ന്നു വയ്ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 31-ാം വാ​ർ​ഡി​ലെ 22-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തു പു​തി​യ അ​ങ്ക​ണ​വാ​ടി പ​ണി​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. റോ​ഡും അ​ങ്ക​ണ​വാ​ടി​യും ത​മ്മി​ൽ സ്ഥ​ല സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ പു​തി​യ അം​ഗ​ന​വാ​ടി നി​ർ​മാ​ണം സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി അങ്കണ​വാ​ടി നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നോ സാ​ധി​ക്കാ​ത്ത പ​ക്ഷം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ എം​പി നി​ർ​ദേ​ശി​ച്ചു. ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​എ​സ്. ല​തി പ​ങ്കെ​ടു​ത്തു.