ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Tuesday, February 18, 2020 10:52 PM IST
മാ​ന്നാ​ർ: നാ​യ​ർ​സ​മാ​ജം സ്കൂ​ൾ​സ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഒ​ന്പ​താ​മ​ത് അ​ഖി​ല​കേ​ര​ളാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ ര​ണ്ടാം​വാ​രം ന​ട​ക്കും. ഒ​ന്നാ​മ​തെ​ത്തു​ന്ന​വ​ർ​ക്ക് 40,000 രൂ​പ​യും റ​ണ്ണാ​ർ​അ​പ്പി​ന് 20,000 രൂ​പ​യും ട്രോ​ഫി​ക​ൾ​ക്കു പു​റ​മെ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യു​ള്ള സ്വാ​ഗ​ത സം​ഘം പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. ഫോ​ൺ : 9961366374, 9605300161.

സൗ​ഹൃ​ദ​വേ​ദി ക്ലാ​സ്

എ​ട​ത്വ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം എ​ട​ത്വ സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പ​യ​സ് ടെ​ൻ​ത് ഐ​റ്റി​ഐ​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​കു​റി​ച്ച് ഡോ. ​വ​ർ​ഗീ​സ് മാ​ത്യു ക്ലാ​സു​ക​ൾ ന​യി​ക്കും.