നിർദേശം ലംഘിച്ചാൽ പിടിവീഴും: ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​നു തു​ട​ക്കം
Thursday, April 2, 2020 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രും ജി​ല്ല ഭ​ര​ണ​കൂ​ട​വും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​മെ​ടു​ത്തും അ​ല്ലാ​തെ​യും പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നും അ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കൂ​ട്ടം കൂ​ടു​ന്ന​ത് ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ജി​ല്ല പോ​ലീ​സ് മേ​ധ​വി ജ​യിം​സ് ജോ​സ​ഫി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഡ്രോ​ണ്‍ (ഹെ​ലി​ക്യാം) ഉ​പ​യോ​ഗി​ച്ചു​ള​ള നി​രീ​ക്ഷ​ണം ജി​ല്ല​യി​ല്‍ തു​ട​ങ്ങി.

തു​ട​ക്ക​ത്തി​ല്‍ 25 പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒമാ​ര്‍​ക്ക് ഹെ​ലി​ക്യാം സൗ​ക​ര്യം ന​ല്‍​കി. ഒ​രു ഹെ​ലി ക്യാം ​ഉ​പ​യോ​ഗി​ച്ച് മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ ആ​കാ​ശ വീ​ക്ഷ​ണം സാ​ധ്യ​മാ​കും.
ഏ​തൊ​ക്കെ റോ​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത്, ഏ​തൊ​ക്കെ മാ​ര്‍​ക്ക​റ്റി​ലാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം എ​ന്ന നി​ര്‍​ദേ​ശം മ​റി​ക​ട​ന്ന് ആ​ളു​ക​ള്‍ കൂ​ടിനി​ല്‍​ക്കുന്ന​ത് എ​ന്നൊ​ക്കെ അ​റി​യു​ന്ന​തി​നു ഡ്രോ​ണി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​ള​രെ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും പോ​ലീ​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന ഓ​രോ വ്യ​ക്തി​യേ​യും സൂം ​ചെ​യ്ത് കാ​ണു​ന്ന​തി​ന് ഇ​തു​വ​ഴി ക​ഴി​യും. ഇ​ത്ത​ര​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പാ​ലി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡ്രോ​ണ്‍ ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ത​ന്നെ വ​ഴി​ച്ചേ​രി മാ​ര്‍​ക്ക​റ്റി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യും പോ​ലീ​സ് പാ​ര്‍​ട്ടി​യെ അ​വി​ടേ​ക്ക് ഉ​ട​ന്‍ നി​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി ജി​ല്ല പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഓ​രോ ഡ്രോ​ണും വീ​ഡി​യോ റി​ക്കാ​ര്‍​ഡ് ചെ​യ്ത് അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മേ​ധാ​വി​ക്കു കൈ​മാ​റും. ലോ​ക്ക് ഡൗ​ണ്‍ പ​ര​മാ​വ​ധി ന​ട​പ്പി​ല്‍ വ​രു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് പോ​ലീ​സ് ഇ​തു​വ​ഴി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ടൗ​ണി​ല്‍ പ​ല​ത​വ​ണ വാ​ഹ​ന​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങു​ന്ന​വ​ര്‍​ക്കും അ​നാ​വ​ശ്യ കൂ​ട്ടം​കൂ​ട​ല്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കും പി​ടി​വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

ആ​ല​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷം ന​ട​ത്തും. ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു സ​മീ​പം നി​ര്‍​വ​ഹി​ച്ചു.