ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Tuesday, April 7, 2020 10:01 PM IST
മാ​വേ​ലി​ക്ക​ര: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഗ്ര​ഫ് ഉ​ദ്യോ​സ്ഥ​ൻ നാ​ഗാ​ലാ​ൻ​ഡി​ൽ മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​തെ​ക്ക് തി​രു​വാ​തി​ര വീ​ട്ടി​ൽ കെ. ​വാ​മ​ന​ൻ(54) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് വാ​മ​ന​ൻ ബന്ധുകളെ അ​റി​യി​ച്ചി​രു​ന്നു. വാ​മ​ന​ന്‍റെ ഫോ​ണി​ലേ​ക്ക് വീണ്ടും വി​ളി​ച്ച​പ്പോ​ൾ ഗു​രു​ത​ര​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​തായി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​ന്ന​ലെ മൂ​ന്നി​ന് മ​രി​ച്ചു എ​ന്ന​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 30 ന് ​നാ​ട്ടി​ലേ​ക്കു വ​രാ​നി​രി​ക്ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ എ​സ്. മ​ഞ്ജു. മ​ക്ക​ൾ: അ​ഞ്ജ​ലി (ബി​കോം വി​ദ്യാ​ർ​ഥി​നി, എ​സ്എ​ൻ കോ​ള​ജ് ക​രു​നാ​ഗ​പ്പ​ള്ളി), ആ​ദി​ത്യ​ൻ (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി, എ​ച്ച്എ​സ്എ​സ് ചെ​ട്ടി​കു​ള​ങ്ങ​ര).