മി​ല്ല് ക​ത്തി ന​ശി​ച്ചു
Tuesday, April 7, 2020 10:20 PM IST
മാ​ന്നാ​ർ: വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ഇ​ടി മി​ന്ന​ലി​ൽ ധ്യാ​ന​ങ്ങ​ൾ പൊ​ടി​ക്കു​ന്ന മി​ല്ല് ക​ത്തി ന​ശി​ച്ചു. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ ഗു​രു​തി പ​ടീ​റ്റേ​തി​ൽ രാ​ധ​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള മി​ല്ലി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ക്കു​വാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ാഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്

വ​ള്ളം തി​ര​യി​ൽ
ത​ക​ർ​ന്നു

അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ചുവ​ന്ന വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ടു ത​ക​ർ​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കു​ട്ട​പ്പ​ശേ​രി​യി​ൽ പീ​റ്റ​റി​ന്‍റെ ക​ർ​മ​ല​മാ​താ എ​ന്ന ഫൈ​ബ​ർ വ​ള്ള​മാ​ണ് കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് ത​ക​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പാ​വൂ​ർ ഗ​ലീ​ലി​യ തീ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. പീ​റ്റ​റി​നെ കൂ​ടാ​തെ മ​റ്റു നാ​ലു തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്നു.
എ​ല്ലാ​വ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ​ള്ള​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ബാ​റ്റ​റി ക​ട​ലി​ൽ​പോ​യി. എ​ൻ​ജി​നും വ​ല​യും മ​റ്റ് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പീ​റ്റ​ർ പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ജോ​സ​ഫ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.